/uploads/news/2143-IMG_20210811_090002.jpg
Crime

മോഷണക്കേസുകളിലെ 2 പ്രതികൾ പിടിയിൽ


നെടുമങ്ങാട്: മോഷണക്കേസുകളിലെ 2 പ്രതികൾ പോലീസിൻ്റെ പിടിയിലായി. തൊളിക്കോട്, പനക്കോട്, മുളയടി, സത്യവാസ് ഭവനിൽ മുരുകൻ (32), കരുപ്പൂർ, നെട്ടിറച്ചിറ, ഒാലിക്കോണം, കുന്നുംപുറത്ത് വീട്ടിൽ നിന്നും നെടുമങ്ങാട്, പൂളിഞ്ചി ഉമ്മൻകോട് നെല്ലിവിളാകത്തു വീട്ടിൽ വാടകക്ക് താമസിക്കുന്ന സുരേഷ് (46) എന്നിവരാണ് നെടുമങ്ങാട് പോലീസിൻ്റെ പിടിയിലായത്. ഇക്കഴിഞ്ഞ 8-ന് രാത്രി 11.30 മണിയോടെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ബന്ധുവിൻ്റെ കൂട്ടിരിപ്പുകാരനും, നെടുമങ്ങാട് പത്താംകല്ല് സ്വദേശിയുമായ സെബിൻ രാജ് എന്നയാൾ ആശുപത്രിയിലെ പഴയ ഒാഫീസ് കെട്ടിടത്തിൻ്റെ വരാന്തയിൽ കിടന്നുറങ്ങുമ്പോൾ തൻ്റെ കൈവശമുണ്ടായിരുന്ന 20,000 രൂപ വിലയുള്ള ആപ്പിളിൻ്റെ മൊബൈൽ ഫോണും, 500 രൂപ വിലയുള്ള വാച്ചും 6,000 രൂപയും കവർന്നതിനാണ് മുരുകൻ പിടിയിലായത്. എന്നാൽ ഇക്കഴിഞ്ഞ 8-ാം തീയതി വൈകുന്നേരം 4.30 മണിക്ക് തിരുവല്ലം, വാഴമുട്ടം സ്വദേശിയായ മനോജ് കൃഷ്ണ എന്നയാൾ വാടകക്ക് താമസിക്കുന്ന പുളിഞ്ചിയിലുള്ള വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴായിരം രൂപ വീടിൻ്റെ മുൻവശം തുറന്ന് അകത്ത് കയറി മോഷ്ടിച്ച കേസിനാണ് സുരേഷ് പിടിയിലായത്. സുരേഷിനെതിരെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ നിരവധി മോഷണ ക്കേസുകൾ നിലവിലുള്ളതായി പോലീസ് അറിയിച്ചു. നെടുമങ്ങാട് ഡി.വൈ.എസ്.പി എം.അനിൽ കുമാറിൻ്റെ നിർദേശാനുസരണം, നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ വി.രാജേഷ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽ ഗോപി, പ്രസാദ് ചന്ദ്രൻ, എ.എസ്.ഐമാരായ ആനന്ദകുട്ടൻ, വിജയൻ, എസ്.സി.പി.ഒമാരായ ബിജു.സി, രാജേഷ് കുമാർ.ആർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

മോഷണക്കേസുകളിലെ 2 പ്രതികൾ പിടിയിൽ

0 Comments

Leave a comment