/uploads/news/216-jaseentha.jpg
Crime

യുവതിയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു. കൂടെ താമസിച്ചിരുന്ന ആൾ അറസ്റ്റിൽ.


കഴക്കൂട്ടം: യുവതിയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു. കൂടെ താമസിച്ചിരുന്നയാളെ അറസ്റ്റു ചെയ്തു. കഠിനംകുളം ചാന്നാങ്കര, അണക്കപ്പിള്ള പാലത്തിനു സമീപം ലിയോൺസിന്റെ ഭാര്യ ജസീന്ത (48)യെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് പിന്നീട് കൊലപാതകമെന്ന് തെളിഞ്ഞത്. കൂടെ താമസിച്ചിരുന്ന ഷമീർ (44 )നെയാണ് കഠിനംകുളം എസ് ഐ ബിനീഷ്ലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഭർത്താവുമായി പിണങ്ങി. കഴിഞ്ഞ നാല് വർഷമായി ചാന്നാങ്കരയിലുള്ള ഷമീർ എന്നയാളുമായി താമസിക്കുകയായിരുന്നു ജസീന്ത. ഇക്കഴിഞ്ഞ പത്താം തീയതി വ്യാഴാഴ്ച ഉച്ചക്ക് ഇരുവരും ചേർന്ന് വീട്ടിനുള്ളിലിരുന്നു മദ്യപിച്ച ശേഷം കിടന്നുറങ്ങി. അതിനു ശേഷം വൈകുന്നേരം ബാക്കിയിരുന്ന മദ്യം ഷമീർ ആവശ്യപ്പെട്ടപ്പോൾ ജസീന്ത നൽകിയില്ല. തുടർന്ന് ജസീന്തയെ അടിക്കുകയും ചവിട്ടുകയും ചെയ്തു. തുടർന്ന് ജസീന്ത മദ്യമെടുത്തു ഷമീറിന് നൽകുകയും ചെയ്തു. വീണ്ടും മദ്യപിച്ച ശേഷം ഷമീർ വഴക്കുണ്ടാക്കുകയും തറയിൽ കിടക്കുകയായിരുന്ന ജസീന്തയെ അക്രമിക്കുകയുമായിരുന്നു. ശേഷം വീട് പുറത്തു നിന്നും പൂട്ടിയ ശേഷം കടന്നു കളയുകയായിരുന്നു. തുടർന്ന് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജസീന്തയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ശേഷം സംസ്കരിച്ചു . പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ നിർണായക മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിനു കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. വയറിലും നെഞ്ചിലുമേറ്റ മർദ്ദനം മൂലം കരളിനും കുടലിനും മാരകമായ മുറിവ് പറ്റിയതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു. സ്ഥിരമായി വീട്ടിൽ വച്ച് മദ്യപിച്ചു അടിപിടി കൂടാറുള്ളതിനാൽ സംഭവ ദിവസവും ബഹളം കേട്ടെങ്കിലും പരിസരവാസികൾ കാര്യമായെടുത്തിരുന്നില്ല. പ്രതിയെ ഇന്ന് (ബുധൻ) ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കും. കഠിനംകുളം എസ് ഐ ബിനീഷ് ലാലിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. ജസീന്തക്കു അഞ്ച് പെണ്മക്കളുണ്ട്.

യുവതിയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു. കൂടെ താമസിച്ചിരുന്ന ആൾ അറസ്റ്റിൽ.

0 Comments

Leave a comment