പോത്തൻകോട്: യുവതിയെ നാലംഗ സംഘം വീട്ടിൽ കയറി ആക്രമിയ്ക്കുകയും വീട്ടുപകരങ്ങൾ അടിച്ച് തകർത്തതായിയും പരാതി. പന്തലക്കോട്, വാഴോട്ട് പൊയ്ക, മുക്കോലക്കൽ, പുതുവൽപുത്തൻ വീട്ടിൽ അശ്വതിയ്ക്കും കുംടുംബത്തിനും നേരെയാണ് ആക്രമണമുണ്ടാമത്. ബുധനാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം. വീട്ടിനുള്ളിൽ ഉഗ്രൻ വെടി ശബ്ദത്തോടെ പടക്ക് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം നാലംഗ സംഘം വീട്ടിനുള്ളിൽ മാരകായുധങ്ങളുമായി അക്രമണം നടത്തുകയായിരുന്നു. സംഭവ സമയം വീട്ടിലുണ്ടായിരുന്ന അശ്വതിയുടെ ഭർത്താവ് ശ്രീക്കുട്ടനും കുട്ടികളും അക്രമണ ഭീതിയിൽ ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടിനുള്ളിൽ അകപ്പെട്ട അശ്വതിയെ അക്രമി സംഘം വളഞ്ഞിട്ട് ആക്രമിച്ച ശേഷം വീട്ടുപകരണങ്ങൾ അടിച്ച് തകർക്കുകയും വീടിൻ്റെ ജനൽ ചില്ലുകളും വാതിലും പൂർണ്ണമായും നശിപ്പിക്കുകയും ചെയ്തു. മർദ്ദനത്തിൽ പരിക്കേറ്റ അശ്വതിയെ ബന്ധുക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടി. അശ്വതിയുടെ ഭർത്താവ് ശ്രീക്കുട്ടനുമായുള്ള മുൻ വൈരാഗ്യത്തിൻ്റെ പേരിലാണ് ആക്രമണം നടന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. പന്തലക്കോട് സ്വദേശിയുടെ നേതൃത്വത്തിലാണ് നാലംഗ സംഘം അക്രമണം നടത്തിയെന്ന് അശ്വതി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് വട്ടപ്പാറ പോലീസിൽ പരാതിപ്പെട്ടെങ്കിലും പ്രതികളെ പിടികൂടാൻ പോലീസ് തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. അശ്വതിയുടെ ഭർത്താവ് ശ്രീകുട്ടനുമായിട്ടുള്ള മുൻവൈരാഗ്യത്തിൻ്റെ പേരിൽ ജൂലൈ 5 നും രാത്രി 11.30 ന് വീടിനു നേരെ പടക്ക് എറിഞ്ഞായി അശ്വതി പരാതിയിൽ പറയുന്നു. പടക്ക് എറിഞ്ഞ സംഭവത്തിൽ പ്രതികളെ പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് അശ്വതിയുടെയും കുടുംബത്തിൻ്റെയും പരാതി. സംഭവങ്ങളുടെ തുടർച്ചയായിട്ടാണ് ബുധനാഴ്ച വീട് കയറി അക്രമണം നടത്തിയതെന്നും അശ്വതി പറയുന്നു. സംഭവത്തെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി വട്ടപ്പാറ സി.ഐ ബിനുകുമാർ പറഞ്ഞു.
യുവതിയെ നാലംഗ സംഘം വീട്ടിൽ കയറി അക്രമിച്ചതായി പരാതി





0 Comments