കഴക്കൂട്ടം: യുവതിയെ പട്ടാപ്പകൽ മദ്യലഹരിയിൽ വീട്ടിൽ കയറി കൈയ്യേറ്റം ചെയ്തെന്ന പരാതിയെ തുടർന്ന് യുവാവിനെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിപ്ര വില്ലേജിൽ മണക്കാട്ടുവിളാകം വീട്ടിൽ അപ്പൂസ് എന്നു വിളിക്കുന്ന വിവേക് (27) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം 3 മണിയോടെയാണ് വിവേക് തന്റെ ബന്ധുവായ 37 കാരിയെ അവരുടെ വീട്ടിൽ അതിക്രമിച്ചു കയറി അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തത്. യുവതിയുടെ ഭർത്താവ് വിദേശത്ത് ജോലി നോക്കുകയാണ്. സംഭവത്തെ തുടർന്ന് യുവതിയുടെ ബന്ധുവാണ് പോലീസിൽ പരാതിപ്പെട്ടത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തി ഐ.പി.സി 354 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്നു തുമ്പ എസ്.ഐ അശോക് കുമാർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയതു.
യുവതിയെ വീട്ടിൽ കയറി ഉപദ്രവിച്ച പ്രതിയെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തു





0 Comments