കഴക്കൂട്ടം: കഴക്കൂട്ടം അമ്പലത്തിൻകരയിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പിടിയിലായി. കഴക്കൂട്ടം, നെട്ടയിക്കോണം, വാറുവിളാകം, പുതുവൽ പുത്തൻ വീട്ടിൽ സതി എന്ന് വിളിക്കുന്ന സതീഷ് (40), കഴക്കൂട്ടം നെട്ടയക്കോണം, വാറുവിളാകം പുതുവൽ പുത്തൻ വീട്ടിൽ കുടുക്ക മനീഷ് എന്ന് വിളിക്കുന്ന രതീഷ് (38),നെട്ടയക്കോണം കൊച്ചു കുന്നുംപുറത്ത് വീട്ടിൽ മന്ദബുദ്ധി കണ്ണൻ എന്ന് വിളിക്കുന്ന അഖിൽ (29) എന്നിവരാണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നെട്ടയക്കോണം, അരുൺ നിവാസിൽ അഖിലിനെ മുള്ളുവിള റോഡിൽ വച്ച് ബലമായി കൂട്ടികൊണ്ട് പോയി, മുഖത്ത് ചെരുപ്പിട്ട് ചവിട്ടിയും കാലുകളിലും മുഖത്തും കരിങ്കല്ല് വച്ച് ഇടിച്ചും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ അന്വേഷിച്ചു വരവേ സൈബർസിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഹരി.സി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ്, എസ്.ഐ മിഥുൻ, സി.പി.ഒമാരായ സജാദ് ഖാൻ, നസിമുദ്ദീൻ, ശ്യാം, ബിനു, അരുൺ എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 3 പേർ പിടിയിൽ





0 Comments