/uploads/news/1963-IMG-20201210-WA0031.jpg
Crime

യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിലായി


ആറ്റിങ്ങൽ: ആറ്റിങ്ങലിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിലായി. കിഴുവിലം, മാമം, കാട്ടുംപുറം, കിത്തു രാജ് (24), കിഴുവിലം, മാമം, കടുവയിൽ, സൊസൈറ്റിക്ക് സമീപം പുതുവൽ വിള വീട്ടിൽ സന്തോഷ് എന്ന് വിളിക്കുന്ന ആനന്ദ് (23) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. കിഴുവിലം, മാമം, കാട്ടുംപുറം, അക്ഷയ സെൻ്ററിന് സമീപം പുത്തൻ വിള വീട്ടിൽ രതീഷ് (30) നെയാണ് പ്രതികൾ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസിൽ പിടികിട്ടാനുള്ള ഒന്നാം പ്രതിയായ ഷാനിയുടെ വീടു കയറി ആക്രമിച്ചത് രതീഷും സംഘവുമാണെന്ന് തെറ്റിദ്ധരിച്ചാണ് രതീഷിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. രണ്ടാം പ്രതിയെ മാമത്ത് വെച്ചും, മൂന്നാം പ്രതിയെ കാട്ടും പുറത്തും വെച്ചുമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻ്റ് ചെയ്തു. സി.ഐ, എസ്.ഐമാരായ സനൂജ്, ജോയ്, പ്രൊബേഷൻ എസ്.ഐ ആശ, മറ്റ് പോലീസ് ഉദ്യോഗസ്ഥനായ സലിം, ബാലു, സുരേന്ദ്രൻ, അജിത്ത്, രാകേഷ്, വിനു, സുധീഷ്, ബിജു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിലായി

0 Comments

Leave a comment