/uploads/news/news_യുവാവിന്റെ_മലദ്വാരത്തിൽ_സ്റ്റീൽ_ഗ്ലാസ്‌_..._1661175522_232.jpg
Crime

യുവാവിന്റെ മലദ്വാരത്തിൽ സ്റ്റീൽ ഗ്ലാസ്‌ കുത്തിയിറക്കി


യുവാവിന്റെ മലദ്വാരത്തിൽ സുഹൃത്തുക്കൾ സ്റ്റീൽ ഗ്ലാസ് കുത്തിക്കയറ്റി. മദ്യലഹരിയിൽ സുഹൃത്തുക്കളാണ് അതിക്രമം നടത്തിയത്. ഒഡിഷ ഗഞ്ചാം സ്വദേശി കൃഷ്ണ റൗട്ട് (45) ആണ് അതിക്രമത്തിനിരയായത്. പത്തുദിവസത്തിന് ശേഷം ശസ്ത്രക്രിയയിലൂടെയാണ് ഗ്ലാസ് പുറത്തെടുത്തത്..

 

ബെർഹാംപുർ എം.കെ.സി.ജി. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലാണ് ശരീരത്തിനുള്ളിൽനിന്ന് ഗ്ലാസ് പുറത്തെടുത്തത്. യുവാവ് സുഖംപ്രാപിച്ച് വരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

 

പത്തുദിവസം മുമ്പ് ഗുജറാത്തിലെ സൂറത്തിൽവച്ചാണ് കൃഷ്ണ റൗട്ടിന് നേരേ അതിക്രമമുണ്ടായത്. സൂറത്തിൽ ജോലിചെയ്യുന്ന യുവാവ് സംഭവദിവസം സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്നു. തുടർന്ന് മദ്യലഹരിയിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ തന്നെയാണ് യുവാവിന്റെ സ്വകാര്യഭാഗത്തിലൂടെ സ്റ്റീൽ ഗ്ലാസ് കുത്തിക്കയറ്റിയത്.പിറ്റേദിവസം മുതൽ യുവാവിന് കഠിനമായ വയറുവേദന അനുഭവപ്പെടാൻ തുടങ്ങി. പക്ഷേ, ആരോടും ഇക്കാര്യം വെളിപ്പെടുത്തിയില്ല.

 

ഒടുവിൽ വേദന അസഹനീയമായതോടെ യുവാവ് സൂറത്തിൽനിന്ന് ഒഡീഷയിലേക്ക് തിരിച്ചു. ഗ്രാമത്തിൽ എത്തിയതിന് പിന്നാലെ യുവാവിന്റെ വയർ വീർത്തു.മലവിസർജനവും തടസ്സപ്പെട്ടു. ഇതോടെ തുടർന്ന് ബെർഹാംപുരിലെ ആശുപത്രിയിൽ ത്തുകയും എക്സ്റേ പരിശോധനയിൽ യുവാവിന്റെ ശരീരത്തിനുള്ളിൽ സ്റ്റീൽ ഗ്ലാസ് കുടുങ്ങികിടക്കുന്നത് ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. മലദ്വാരത്തിലൂടെ ഗ്ലാസ് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിക്കാത്തതിനാൽ യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

മദ്യലഹരിയിൽ സുഹൃത്തുക്കളാണ് മലദ്വാരത്തിൽ കപ്പ് കുത്തി കയറ്റിയത്

0 Comments

Leave a comment