കഠിനംകുളം: പെരുമാതുറയിൽ വീട് കുത്തിപ്പൊളിച്ച് പണം അപഹരിച്ചു കടന്നു കളഞ്ഞ പ്രതി അറസ്റ്റിലായി. പെരുമാതുറ വലിയവിളാകത്ത് വീട്ടിൽ നിസാമുദ്ദീൻ (34) ആണ് അറസ്റ്റിലായത്. 2019 ഒക്ട്രോബർ 24-ാം തീയതി കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിലാണ് മോഷണം നടന്നത്. പെരുമാതുറ വലിയവിളാകം ഷാൻ മൻസിലിൽ ഖദീജ ബീവിയുടെ മകൾ സഞ്ചുവിൻ്റെ വീട് കുത്തിപ്പൊളിച്ച് 50,000/- രൂപയാണ് മോഷ്ടിച്ചത്. 2 വർഷമായി ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഡി.സുനീഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കഠിനംകുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അൻസാരി.എ, സബ് ഇൻസ്പെക്ടർ സജു.വി, എ.എസ്.ഐമാരായ ഹാഷിം, ഷാ, സി.പി.ഒമാരായ സജിൻ, അനസ്, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
രണ്ട് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മോഷണക്കേസ് പ്രതി കഠിനംകുളം പോലീസിൻ്റെ പിടിയിൽ





0 Comments