ബംഗളൂരു: ടോയ്‌സിനുള്ളിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവമോർച്ച നേതാവ് അറസ്റ്റിൽ. യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം മുൻ പ്രസിഡന്റ് എസ് പവീഷും സംഘവുമാണ് ബംഗളൂരുവിൽ പിടിയിലായത്. എംഡിഎംഎ ഗുളികകൾ നിറച്ച പാവ കൊറിയർ വഴി കേരളത്തിലേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമം. സ്‌കാനർ ഉപയോഗിച്ചുളള പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
88 ഗ്രാം ഗുളികകളാണു പാവയ്ക്കുള്ളിൽ ഒളിപ്പിച്ചിരുന്നത്. പവീഷിനെ കൂടാതെ പാലക്കാട് സ്വദേശി എം അഭിജിത് എന്നിവരാണ് അറസ്റ്റിലായതെന്ന് വൈറ്റ് ഫീൽഡ് ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് അറിയിച്ചു.
ബംഗളൂരുവിലെ മലയാളി വിദ്യാർഥികളെ കേന്ദ്രീകരിച്ച് പവീഷ് ലഹരിമരുന്ന് വിൽപന നടത്താറുണ്ടായിരുന്നുവെന്ന് സിറ്റി പോലിസ് ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു. ഇയാളുടെ ബംഗളുരുവിലെ ബന്ധങ്ങളെ കുറിച്ചും പോലിസ് അന്വേഷണം തുടങ്ങി.
ഇരിങ്ങാലക്കുട യുവമോർച്ചയുടെ പ്രധാന നേതാക്കളിലൊരാളായിരുന്ന എസ് പവീഷ് എന്ന പവീഷ് കിഴുത്താണി, സംഘപരിവാറിന്റെ പ്രധാന സൈബർ പോരാളികളിലൊരാളാണ്. ബിജെപി ഇരിങ്ങാലക്കുട മണ്ഡലം നേതാക്കൾക്കെതിരേ അഴിമതിയാരോപണം ഉന്നയിച്ചതിന് നേതൃത്വം കഴിഞ്ഞവർഷം പവീഷിനെ പുറത്താക്കിയിരുന്നു. അതിന് ശേഷവും പവീഷ് തീവ്രഹിന്ദുത്വ നിലപാട് തുടർന്നുപോരുകയാണ്.
88 ഗ്രാം ഗുളികകളാണു പാവയ്ക്കുള്ളിൽ ഒളിപ്പിച്ചിരുന്നത്. പവീഷിനെ കൂടാതെ പാലക്കാട് സ്വദേശി എം അഭിജിത് എന്നിവരാണ് അറസ്റ്റിലായതെന്ന് വൈറ്റ് ഫീൽഡ് ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് അറിയിച്ചു.





0 Comments