കടയ്ക്കാവൂർ: കവലയൂർ, മാടൻ കാവിന് സമീപം യുവാവിനെ സംഘം ചേർന്ന് കമ്പി കൊണ്ട് തലയ്ക്കടിച്ചും മർദ്ദിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളെ കടയ്ക്കാവൂർ പോലീസ് പിടികൂടി. കവലയൂർ കുളമുട്ടം കുന്നിൽ വീട്ടിൽ സുധീർ (44), പെരുങ്കളം ചരുവിള വീട്ടിൽ മുഹമ്മദ് യാസിൻ (28), അമീൻ മൻസിൽ അജ്മൽ (23), പെരുങ്കുളം കെ.വി ഹൗസിൽ ഗാന്ധി എന്ന് വിളിക്കുന്ന നിജാസ് (40) എന്നിവരെയാണ് കടയ്ക്കാവൂർ പോലീസ് പിടികൂടിയത്. 9 പേരോളം ചേർന്നാണ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത് എന്നും ബാക്കി മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. പിടിയിലായവർ എസ്.ഡിപിഐ പ്രവർത്തകരാണ്. പരിക്കേറ്റ ആഷിക് ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ്. ബന്ധുക്കളായ സുധീർ നവാസ് തുടങ്ങിയവർ വ്യക്തിപരമായ വൈരാഗ്യത്താലാണ് ആഷിക്കിനെ ഫോണിൽ വിളിച്ച് വരുത്തി അപായപ്പെടുത്താൻ ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി പി.വി.ബേബിയുടെ നിർദ്ദേശ പ്രകാരം കടയ്ക്കാവൂർ സി.ഐ ശ്രീകുമാർ, എസ്.ഐ വിനോദ് വിക്രമാദിത്യൻ, ജി.എസ്.ഐ നസറുദ്ദീൻ എസ്.സി.പി.ഒ ബിനോജ്, സി.പി.ഒ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്ത.
വധശ്രമ കേസിലെ 4 പ്രതികൾ പിടിയിൽ





0 Comments