/uploads/news/721-IMG_20190714_205003.jpg
Crime

വള്ളം മറിഞ്ഞ് അഞ്ചുതെങ്ങിൽ മത്സ്യത്തൊഴിലാളി മരിച്ചു


ചിറയിൻകീഴ്: അഞ്ചുതെങ്ങിൽ നിന്നും മത്സ്യബന്ധനത്തിനു പോയ മത്സ്യതൊഴിലാളി വള്ളം മറിഞ്ഞു മരിച്ചു. അഞ്ചുതെങ്ങ് വാടയിൽ വീട്ടിൽ പരേതനായ സൂസ മിഖേലിൻ്റെയും ഫെബ്രോണിയുടെയും മകൻ ആസ്ക്കർ (51) ആണ് മരിച്ചത്. ആസ്ക്കറിന്റെ വള്ളത്തിൽ ബിജു, അമൽരാജ്, സച്ചിൻ, നോബിൾ, രാജു എന്നിവരുമായാണ് മത്സ്യ ബന്ധനത്തിനായി പുറപ്പെട്ടത്. വഴി മദ്ധ്യേ വള്ളം മറിയുകയും ആസ്ക്കറും കൂട്ടരും കടലിൽ വീഴുകയും ചെയ്തു. തുടർന്ന് ആസ്ക്കറിനെ കാണാതാകുകയായിരുന്നു. ഇവർ കടലിലേക്ക് വീണത് കുറച്ചകലെയായി മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന വള്ളങ്ങളിലുണ്ടായിരുന്നവർ കാണുകയും അവർ എത്തി രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയുമായിരുന്നു. എന്നാൽ തിരച്ചിലിൽ ആസ്ക്കറിനെ കണ്ടെത്താനായില്ല. ആസ്കർ ശക്തമായ തിരയിൽ കരയ്ക്കടിഞ്ഞു. ആസ്ക്കറിനെ ഉടൻ തന്നെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

വള്ളം മറിഞ്ഞ് അഞ്ചുതെങ്ങിൽ മത്സ്യത്തൊഴിലാളി മരിച്ചു

0 Comments

Leave a comment