കഴക്കൂട്ടം: കുറക്കടയിൽ വഴിയാത്രക്കാരെ രാത്രിയിൽ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിലായി. വെയിലൂർ, കൈലാത്തു കോണം, ബാലഭദ്രാ ദേവീക്ഷേത്രത്തിനു സമീപം വൽസലാ ഭവനിൽ വിമിൻ മോഹൻ (34), കിഴുവിലം, ഇടയ്ക്കോട് കെ.കെ.ഭവനം വീട്ടിൽ സജീവ് (44) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. നവംബർ 16 ന് രാത്രി പത്തര മണിയോടെ കുറക്കട മരങ്ങാട്ടുകോണം സ്വദേശിയായ ശേഷസായിയെ തടഞ്ഞു നിർത്തി വെട്ടിപരിക്കേൽപ്പിക്കുകയും 1,000 രൂപയും മൊബൈൽ ഫോണും പിടിച്ചുപറിച്ച കേസിലെ പ്രതികളാണ്. ചിറയിൻകീഴ് ഐ.എസ്.എച്ച്.ഒ സജീഷ് എച്ച്.എൽ, എസ്.ഐ വിനീഷ്, അഡീഷണൽ എസ്.ഐ ജയകുമാർ, എ.എസ്.ഐമാരായ ഷജീർ, നുജൂം, എസ്.സി.പി.ഒമാരായ ശരത്ത്, നിസാം, സി.പി.ഒമാരായ അരുൺ, അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.
വഴിയാത്രക്കാരെ രാത്രിയിൽ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ





0 Comments