/uploads/news/1400-IMG-20200208-WA0002.jpg
Crime

വഴിയോര വിശ്രമ കേന്ദ്രത്തിലെ പാർക്കിംഗ് ഏരിയയിൽ കഞ്ചാവ് വിൽപ്പന: യുവാവ് പിടിയിൽ


നെടുമങ്ങാട്: കരിപ്പൂർ, നരിച്ചിലോട് എ.ആർ മൻസിലിൽ റാഷിദ് (20)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. നെടുമങ്ങാട് വാളിക്കോടിന് സമീപമുള്ള വഴിയോര വിശ്രമ കേന്ദ്രത്തിലെ പാർക്കിംഗ് ഏരിയയിൽ കഞ്ചാവ് വില്പന നടത്തി വരവേയാണ് ഇയാൾ പിടിയിലായത്. റാഷിദിന്റെ കയ്യിൽ നിന്നും വിൽപ്പനയ്ക്കായി തയ്യാറാക്കി വച്ചിരുന്ന കഞ്ചാവ് പൊതി പോലീസ് കണ്ടെടുത്തു.നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ വി.രാജേഷ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐമാരായ സുനിൽ ഗോപി, ശ്രീകുമാർ, എസ്.സി.പി.ഒ ഹരികുമാർ, ഡ്രൈവർ എസ്.സി.പി.ഒ അനിൽ കുമാർ, സി.പി.ഒമാരായ വിനു, സനൽരാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

വഴിയോര വിശ്രമ കേന്ദ്രത്തിലെ പാർക്കിംഗ് ഏരിയയിൽ കഞ്ചാവ് വിൽപ്പന: യുവാവ് പിടിയിൽ

0 Comments

Leave a comment