/uploads/news/1888-IMG-20200623-WA0062.jpg
Crime

വാമനപുരത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചതായി പരാതി


വാമനപുരം: വാമനപുരത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചതായി പരാതി. വാമനപുരം, ആറാന്താനം, പൂപ്പുറം താഴത്തു വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രാജീവിനാണ് (35) വെട്ടേറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് 12.30 നാണ് സംഭവം. വീട് വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് അയൽവാസിയായ യുവാവുമായി വാക്കു തർക്കം നടന്നതായും തുടർന്ന് ഇയാൾ വീട്ടിൽ കയറി വെട്ടുകയായിരുന്നെന്നും വെഞ്ഞാറമൂട് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വെട്ടേറ്റ രാജീവിനെ കന്യാകുളങ്ങര ഗവ.ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വാമനപുരത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചതായി പരാതി

0 Comments

Leave a comment