/uploads/news/2516-IMG_20211128_055444.jpg
Crime

വിദ്യാർത്ഥിയെ മർദ്ദിച്ച് അവശനാക്കിയ ശേഷം നിർബന്ധിപ്പിച്ച് കഞ്ചാവ് വലിപ്പിച്ച നാലംഗ ഗുണ്ടാ സംഘം പിടിയിൽ


കഴക്കൂട്ടം: വിദ്യാർത്ഥിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി മർദ്ദിച്ച ശേഷം നിർബന്ധിച്ച് കഞ്ചാവ് വലിപ്പിക്കുകയും പണവും മൊബൈലും തട്ടിയെടുക്കുകയും ചെയ്ത കഞ്ചാവ് സംഘത്തിലെ നാലംഗ സംഘം പോലീസ് പിടിയിലായി. മംഗലപുരം സ്വദേശികളായ ഷെഹിൻ, അഷ്റഫ്, അൻസർ എന്നിവരും മുരുക്കുംപുഴ സ്വദേശിയായ മുഹമ്മദ് ഷിനാസ് എന്നിവരുമാണ് അറസ്റ്റിലായത്. ഷെഹിനെ പോത്തൻകോട് പോലീസും മറ്റ് മൂന്ന് പ്രതികളെ മംഗലപുരം പൊലീസുമാണ് അറസ്റ്റ് ചെയ്തത്. പോത്തൻകോട്, വാവറമ്പലം സ്വദേശിയും ചെമ്പഴന്തി എസ്.എൻ കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയുമായ ഷബിൻ (18) നാണ് കഞ്ചാവ് മാഫിയാ സംഘത്തിന്റെ ക്രൂര മർദ്ദനത്തിനിരയായത്. സംഭവത്തെ തുടർന്ന് ഷബിൻ്റെ മാതാവ് മംഗലപുരം പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. മംഗലപുരം സി.ഐ അറിയിച്ചതനുസരിച്ചാണ് പോത്തൻകോട് പോലീസ് ഷെഹിനെ പിടികൂടി മംഗലപുരം പോലീസിനു കൈമാറിയത്. പിടിയിലായ കഞ്ചാവ് മാഫിയാ സംഘം ഷബിനെ നിർബന്ധിച്ച് കഞ്ചാവ് വലിപ്പിച്ച ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വീട്ടിൽ നിന്ന് വിളിച്ചിറക്കി സമീപമുള്ള പുരയിടത്തിൽ വെച്ചാണ് മർദിച്ചതെന്നും ഷബിന്റെ കയ്യിലുണ്ടായിരുന്ന 3,000 രൂപയും മൊബൈൽ ഫോണും പ്രതികൾ തട്ടിയെടുത്തതായും പോലീസ് പറഞ്ഞു. തുടർന്നു മൊബൈൽ ഫോൺ തിരിച്ചു നൽകണമെങ്കിൽ 10,000 രൂപ നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടതോടെ ഷബിൻ സംഭവം വീട്ടിൽ പറയുകയായിരുന്നു. ഇതോടെയാണ് ഷബിന്റെ മാതാവ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ ഷെഹിൻ ഷബിന്റെ വീടിന് നേരേയും ആക്രമണം നടത്തി. അറസ്റ്റിലായ ഷെഹിനും അൻസറും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് മംഗലപുരം പോലീസ് അറിയിച്ചു.

വിദ്യാർത്ഥിയെ മർദ്ദിച്ച് അവശനാക്കിയ ശേഷം നിർബന്ധിപ്പിച്ച് കഞ്ചാവ് വലിപ്പിച്ച നാലംഗ ഗുണ്ടാ സംഘം പിടിയിൽ

0 Comments

Leave a comment