കഴക്കൂട്ടം: സ്കൂൾ വിദ്യാർഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അദ്ധ്യപകനും ഹോസ്റ്റൽ വാർഡനുമായ പ്രതി കഴക്കൂട്ടത്ത് അറസ്റ്റിലായി. കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രമുഖ സ്കൂളിലെ വിദ്യാർഥിയെയാണ് പ്രതി പീഡിപ്പിച്ചത്. അമ്പൂരി ശൂരവാണി സൊസൈറ്റിക്ക് സമീപം കൊച്ചാലുങ്കൽ വീട്ടിൽ ആന്റണി(53) ആണ് അറസ്റ്റിലായത്. പ്രതി മിക്ക ദിവസങ്ങളിലും കുട്ടിയെ അനുനയിപ്പിച്ച് വീട്ടിൽ വരുത്തുകയും നഗ്നവും അല്ലാത്തതുമായ ഫോട്ടോകൾ എടുക്കുകയും, ലൈംഗിക ചേഷ്ടകൾ കാണിപ്പിക്കുകയും ചെയ്യും. അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും പ്രകൃതി വിരുദ്ധ പീഡിപ്പിനിരയാക്കുകയുമാണ് ചെയ്തിരുന്നതെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു. വീട്ടുകാരോട് കുട്ടി പെരുമാറുന്ന രീതിൽ അസ്വാഭാവികത തോന്നി കൂടുതൽ ചോദിച്ചപ്പോഴാണ് വിവരം അറിയാൻ കഴിഞ്ഞത്. തുടർന്ന് രക്ഷകർത്താക്കൾ സ്കൂൾ അധികൃതരെ വിവരം അറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. തുടർന്ന് കഴക്കൂട്ടം എ.സി.പി അനിൽകുമാറിന്റെ നിർദേശാനുസരണം കഴക്കൂട്ടം ഇൻസ്പെക്ടർ എസ്.എച്ച്.ഒ എസ്.വൈ.സുരേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുധീഷ് കുമാർ, റോയ്, ഷാജി, അജയകുമാർ, എ.എസ്.ഐ അൻവർ, സി.പി.ഒ മാരായ പ്രദീപ്, ശ്യാംലാൽ, നിസാം എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
വിദ്യാർഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അദ്ധ്യാപകനും ഹോസ്റ്റൽ വാർഡനുമായ പ്രതി അറസ്റ്റിലായി





0 Comments