കഴക്കൂട്ടം: വീട്ടിൽ അതിക്രമിച്ചു കയറി അക്രമം കാണിച്ച യുവാവിനെ അറസ്റ്റു ചെയ്തു. മുരുക്കുംപുഴ ഇടവിളാകം കുഴിവിള വീട്ടിൽ വിനോദ് (35) ആണ് അറസ്റ്റിലായത്. മുരുക്കുംപുഴ, വരിക്കമുക്ക് എസ്.എസ് ഭവനിൽ കുമാറിന്റെ വീട്ടിലാണ് അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. വിനോദിന്റെ ഭാര്യ ഇപ്പോൾ കുമാറിന്റെ കൂടെയാണ് താമസിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കുടുംബകാര്യങ്ങളിൽ ഇടപെട്ട് കുടുംബം തകർത്തു എന്ന കാരണത്താലാണ് പാതി രാത്രിയിൽ കത്തിയുമായി കുമാറിന്റെ വീട്ടിൽ കടക്കുകയും അക്രമം കാണിക്കുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു. മംഗലാപുരം ഇൻസ്പെക്ടർ പി.ബി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമം കാണിച്ച യുവാവ് അറസ്റ്റിൽ





0 Comments