പോത്തൻകോട്: വൃദ്ധയുടെ മാല പൊട്ടിച്ചു കടന്നുകളയാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ തടഞ്ഞു വച്ചു പോലീസിനെ ഏൽപ്പിച്ചു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ ചന്തവിളയിൽ മീൻ വാങ്ങാൻ വന്ന ഉദിയറ മൂല താമസിക്കുന്ന ഓമന (75)യെ ദേഹോപദ്രവമേൽപ്പിച്ച് കഴുത്തിൽ കിടന്ന 5 പവന്റെ മാല പൊട്ടിക്കുകയായിരുന്നു. തമിഴ്നാട് ഉക്കാടം സ്ട്രീറ്റിൽ ഡോർ നമ്പർ 3 ൽ താമസിക്കുന്ന സുമതി (39)യാണ് പ്രതി. ഇവരുടെ പക്കൽ നിന്നും പൊട്ടിച്ച മാല പോത്തൻകോട് സബ് ഇൻസ്പെക്ടർ അജീഷ് കണ്ടെടുത്തു. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
വൃദ്ധയുടെ മാല പൊട്ടിച്ചു കടന്നുകളയാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനി പിടിയിൽ





0 Comments