വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ നടന്ന ബി.ജെ.പി - ഡി.വൈ.എഫ്.ഐ സംഘർഷത്തിൽ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിലായി. പന്തപ്ലാവികോണം സ്വദേശി മഹേഷ്, തേമ്പാംമൂട് സ്വദേശി അംജിത്, നാഗരുകുഴി സ്വദേശി സുജിത് എന്നിവരെയാണ് ഇന്ന് വൈകിട്ടോടെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്റ് ചെയ്തു. ഞായറാഴ്ചയാണ് കളി സ്ഥലത്തെ ചൊല്ലിയുള്ള തർക്കത്തിൽ ഇരുവിഭാഗവും ഏറ്റുമുട്ടിയത് തുടർന്ന് ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾ സഞ്ചരിച്ച വാഹനം വെഞ്ഞാറമൂട്ടിൽ വച്ചു അടിച്ചു തകർക്കുകയും ചെയ്തിരുന്നു.
വെഞ്ഞാറമൂട്ടിലെ ബി.ജെ.പി - ഡി.വൈ.എഫ്.ഐ സംഘർഷത്തിൽ മൂന്ന് ഡി.വൈ.എഫ്.ഐക്കാർ അറസ്റ്റിൽ





0 Comments