https://kazhakuttom.net/images/news/news.jpg
Crime

വെമ്പായത്ത് രണ്ട് വർഷം മുൻമ്പ് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ


വെമ്പായം: രണ്ടു വർഷം മുമ്പ് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചയാൾ അറസ്റ്റിലായി. പെയിന്റിംഗ് പണിക്കാരനായ വെമ്പായം കുതിരകുളം കൊട്ടാരം വീട്ടിൽ ഗോവിന്ദ് രാജു (22) ആണ് അറസ്റ്റിലായത്. കേസിൽ പ്രതി ആയെന്ന് അറിഞ്ഞയുടൻ ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടിയുടെ പീഡന വിവരം പുറത്തു പറഞ്ഞത്. പൂജപ്പുര പോലീസ് സ്റ്റേഷനിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസ് പിന്നീട് വെഞ്ഞാറമൂട് പോലീസിന് കൈമാറി കേസ് ഏറ്റെടുത്ത ശേഷം തൂങ്ങി മരിക്കാൻ ശ്രമിച്ച പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനു ശേഷം പ്രതിയുടെ ആരോഗ്യ നിലയിൽ കുഴപ്പമില്ല എന്ന് മെഡിക്കൽ റിപ്പോർട്ട് വിശേഷം പ്രതിയെ ഡിസ്ചാർജ് ചെയ്ത് വെഞ്ഞാറമൂട് പോലീസ് കേസെടുത്തു പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെഞ്ഞാറമൂട് എസ്.എച്ച്.ഒ ബി. ജയന്റെ നേതൃത്വത്തിൽ സബ്ഇൻസ്പെക്ടർ ബിനീഷ് ലാൽ, എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിയെ പിടികൂടിയത്.

വെമ്പായത്ത് രണ്ട് വർഷം മുൻമ്പ് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

0 Comments

Leave a comment