<p>ചിറയിൻകീഴ്: വീട്ടിൽ വെള്ളം ചോദിച്ച് എത്തി സ്വർണ്ണ മാല പൊട്ടിച്ചു കടന്ന പ്രതി പിടിയിലായി. കഠിനംകുളം പുതുക്കുറിച്ചി എൽ.പി.എസിന് സമീപം തെരുവിൽ തൈവിളാകം വീട്ടിൽ നിശാന്ത് (26) ആണ് പിടിയിലായത്. കഴിഞ്ഞ മാസം ഇരുപത്തി നാലാം തീയതി ആനത്തലവട്ടം കയർ സൊസൈറ്റിയ്ക്ക് സമീപം മണ്ണിയാംതിട്ട വീട്ടിൽ പ്രസന്ന കുമാരിയുടെ വീട്ടിലാണ് സംഭവം. സംഭവ ദിവസം വൈകിട്ട് പ്രതി നിശാന്ത് പ്രസന്ന കുമാരിയുടെ വീട്ടിലെത്തുകയും കുടിക്കാൻ വെള്ളം അവിശ്വ പെട്ട് വെള്ളം ആവശ്യപ്പെട്ടു. തുടർന്ന് വെള്ളം വാങ്ങി കുടിച്ച ശേഷം പ്രസന്ന കുമാരിയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ച് എടുത്ത് ബൈക്കിൽ കയറി കടന്നു കളയുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം റൂറൽ പോലീസ് സൂപ്രണ്ട് ബി.അശോക് കുമാർ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഠിനംകുളത്തിനു സമീപം വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ കഴക്കൂട്ടം, കടയ്ക്കാവൂർ, കഠിനംകുളം എന്നീ സ്റ്റേഷനുകളിലെ നിരവധി പിടിച്ചുപറി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷക്കാലമായി ജയിൽ ശിക്ഷ അനുഭവിച്ച് വരികയായിരുന്ന പ്രതി അടുത്ത സമയത്താണ് ജയിൽ മോചിതനായത്. ആറ്റിങ്ങൽ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് ഇൻസ്പെക്ടർ സജീഷ്, ചിറയിൻകീഴ് സബ് ഇൻസ്പെക്ടർ വിനീഷ്, കടയ്ക്കാവൂർ സബ് ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യൻ, സിവിൽ പോലീസ് ഓഫീസർ അനസ്, ബിനോജ്, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.</p>
വെള്ളം ചോദിച്ച് വീട്ടിൽ എത്തി സ്വർണ്ണമാല പൊട്ടിച്ച കേസിലെ പ്രതി പിടിയിൽ





0 Comments