പോത്തൻകോട്: വെഞ്ഞാറമൂട് തേമ്പാമൂട്ടിൽ വീട് കുത്തി തുറന്ന് മുപ്പത്തി അഞ്ച് പവനും, പതിനായിരം രൂപയും അപഹരിച്ചു. തേമ്പാമൂട്, ചാവറോട്, ഫസീന മൻസിലിൽ പ്രവാസിയായ ഷാഫിയുടെ വീട്ടിലാണ് കവർച്ച നടന്നത്.വീടിന്റെ പിൻവശത്തെ വാതിൽ കുത്തി പൊളിച്ച നിലയിലാണ്. ഷാഫിയുടെ ഭാര്യ റഫീനയും മകളും മാതാവ് ഫാത്തിമയുമാണ് ഇവിടെ താമസിക്കുന്നത്. രണ്ടു ദിവസം മുൻപ് മകൾക്ക് സുഖമില്ലാത്തതിനാൽ കുട്ടിയേയും കൊണ്ട് റഫീന ആശുപത്രിയിലും മാതാവ് കുടുംബ വീട്ടിലും പോയിരുന്നു. ഇന്നലെ രാവിലെ പത്തിന് വീട്ടുകാർ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. കിടപ്പുമുറിയിലെ അലമാര കുത്തി തുറന്നാണ് സ്വർണവും പണവും കവർന്നിരിക്കുന്നത്. വെഞ്ഞാറമൂട് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വോഡും, വിരളട യാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
വെഞ്ഞാറമൂട് തേമ്പാമൂട്ടില്‍ വീട് കുത്തിത്തുറന്ന് മുപ്പത്തി അഞ്ച് പവനും പതിനായിരം രൂപയും മോഷ്ടിച്ചു





0 Comments