/uploads/news/1213-IMG-20191203-WA0008.jpg
Crime

വ്യാജമായി നിർമ്മിച്ച വൈനുമായി കൊച്ചു വേളിയിൽ പിടിയിൽ


കൊച്ചു വേളി: വ്യാജമായി നിർമ്മിച്ച വൈനുമായി യുവാവ് കൊച്ചു വേളിയിൽ എക്സൈസിന്റെ പിടിയിലായി. വലിയ വേളി, സൗത്ത് തുമ്പ സ്വദേശി റ്റിം നിക്കോൾസൺ ഹെൻട്രി (29) ആണ് എക്സൈസ് ഇൻസ്പെക്ടർ രാജുവും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഡിവിഷൻ തിരുവനന്തപുരം റെയിഞ്ച് കൊച്ചു വേളി മാധവപുരത്തു വച്ച് വ്യാജമായി നിർമ്മിച്ച ഒരു കുപ്പി വൈനുമായാണ് ഇയാൾ പിടിയിലായത്. തുടർന്ന് നടത്തിയ തെരച്ചിലിൽ പ്രതിയുടെ വീട്ടിൽ നിന്നും 13.75 ലിറ്റർ വൈനും 46 ലിറ്റർ വൈൻ തയ്യാറാക്കുന്നതിനായി പാകപ്പെടുത്തിയ കോടയും പിടിച്ചെടുത്തു. പി.ഒമാരായ നവാസ്, വേണുഗോപാൽ, സി.ഇ.ഒ ഹരികുമാർ ഡബ്ല്യു.സി.ഇ.ഒ ഗീതാ കുമാരി, ഡ്രൈവർ ഗോപകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ അബ്കാരി കേസ് എടുത്തു.

വ്യാജമായി നിർമ്മിച്ച വൈനുമായി കൊച്ചു വേളിയിൽ പിടിയിൽ

0 Comments

Leave a comment