കഴക്കൂട്ടം: ശ്രീകാര്യത്ത് 1.250 കി.ഗ്രാം കഞ്ചാവുമായി 2 പേർ പിടിയിലായി. ഉള്ളൂർ, പാറോട്ട് കോണം, സ്നേഹ ജംഗ്ഷനിൽ ടെംപിൾ റോഡ്, റ്റി.സി.14/1105 നമ്പർ പുതുവൽ പുത്തൻ വീട്ടിൽ വിധു (34) ഉള്ളൂർ, പാറോട്ട് കോണം, റ്റി.എം.സി 33/80 നമ്പർ ചിറയിൽ പുത്തൻ വീട്ടിൽ രാജേഷ് (38) എന്നിവരെയാണ് ശ്രീകാര്യം കരിയിൽ മാർക്കറ്റ് ജംഗ്ഷനിൽ വച്ച് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. പ്രതി രാജേഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ആർ.എസ്.എസ് പ്രവർത്തകനെ ആക്രമിച്ച കേസിൽ 8 വർഷം തടവിൽ കഴിഞ്ഞിട്ടുള്ളയാളുമാ ണെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. കൂടാതെ രാജേഷ് കൊലക്കേസ് പ്രതി കൂടിയാണ്. എക്സ്സ്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.പ്രതീപ് റാവു, അസിസ്റ്റന്റ് എക്സൈസ്ഇ ഇൻസ്പെക്ടർ മുകേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ഹരികുമാർ.കെ.ആർ, രാജേഷ് സി.ഇ.ഒമാരായ ജസിം, സുബിൻ, രാജേഷ്, ഷംനാദ്, വനിതാ സി.ഇ.ഒ സ്മിത, ഡ്രൈവർ സുനിൽ കുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ശ്രീകാര്യത്ത് കഞ്ചാവുമായി 2 പേർ പിടിയിൽ





0 Comments