വർക്കല: മദ്യം കിട്ടാതിരുന്ന യുവാക്കൾക്ക് സാനിട്ടൈസറും മദ്യവും കലർത്തി ബൈക്കിൽ കൊണ്ട് നടന്നു വിറ്റഴിച്ചു വന്നയാൾ പോലീസിന്റെ പിടിയിലായി. വർക്കല യൂഡി ആഡിറ്റോറിയതിനു സമീപം സജീന മൻസിലിൽ സജിൻ (37) ആണ് വർക്കല പോലീസിന്റെ പിടിയിലായത്. വർക്കല പോലിസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ലിറ്റർ കണക്കിനാണ് ഇയാൾ ഇങ്ങനെ വിറ്റഴിച്ചതെന്ന് പോലീസ് പറഞ്ഞു. പോലിസ് പെട്രോളിങ്ങിനിടയിൽ മദ്യപിച്ചു വാഹനം ഓടിച്ചിരുന്ന ചെറുന്നിയൂർ സ്വദേശിയായ യുവാവിനെ ഇന്നലെ ഉച്ചയ്ക്ക് പോലിസ് പിടിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് കഴുത്തിൽ ഐഡി കാർഡും ബാഗും തൂക്കിയിട്ടു ബൈക്കിൽ കറങ്ങി നടന്നു ലിറ്ററിന് 1,600 രൂപ നിരക്കിൽ നൽകിയ മദ്യമാണെന്ന് അറിയാൻ കഴിഞ്ഞു. തുടർന്ന് പോലീസുദ്യോസ്ഥർ ഫോണിൽ വിളിച്ച് മദ്യം ആവശ്യപെട്ടതനുസരിച്ച് മദ്യവുമായി വന്നപ്പോഴാണ് പിടിയിലായത്. 'ചപ്പാത്തി' എന്ന കോഡിലാണ് ഈ മദ്യം അറിയപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഫോണിൽ വിളിച്ചപ്പോൾ 1,600 രൂപ തന്നാൽ ചപ്പാത്തി നൽകാമെന്ന് പറയുകയും തുടർന്ന് 1,600 രൂപ കൈപ്പറ്റിയ ശേഷം മദ്യം വിതരണം ചെയ്യാൻ എത്തിയപ്പോഴാണ് പിടിയിലായത്. ചെക്കിംഗ് സമയം ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയഷന്റെ ഐ.ഡി കാർഡുപയോഗിച്ചും സന്നദ്ധ പ്രവർത്തകരുടെ കൂടെ ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ പേരിലും പല തവണ പോലിസിനെ കബളിപ്പിച്ചു പോവുകയായിരുന്നു. മുഖം അറിയാതിരിക്കാൻ സദാ സമയവും മാസ്ക്ക് ധരിച്ചാണ് ഇയാൾ വിതരണം നടത്തി വന്നിരുന്നത്. ഒരു ദിവസം മുപ്പതോളം ചപ്പാത്തി വിറ്റ് വരുന്നതായി പോലീസ് പറഞ്ഞു. മെഡിക്കൽ ഷോപ്പിൽ നിന്നും ഈഥൈയിൽ ആൽക്കഹോൾ കൂടുതലടങ്ങിയ സാനിട്ടൈസ അളവിൽ കൂടുതൽ വാങ്ങി വോട്ക, വൈറ്റ് റം തുടങ്ങിയ വിദേശ മദ്യങ്ങളിൽ മിക്സ് ചെയ്തു ഒരു ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ചാണ് ഈ മിശ്രിതം വിറ്റ് വന്നിരുന്നത്. വർക്കല ഇൻസ്പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അജിത് കുമാർ, പ്രൊബേഷൻ എസ്.ഐ പ്രവീൺ, എ.എസ്.ഐ ഷൈൻ, സി.പിഒ.മാരായ നാഷ്, അൻസർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
സാനിട്ടൈസറും വിദേശ മദ്യവും ചേര്‍ത്ത് വിറ്റ യുവാവ് അറസ്റ്റിലായി. വില്പന സന്നദ്ധ പ്രവര്‍ത്തനത്തിൻ്റെ മറവിൽ





0 Comments