ആറ്റിങ്ങൽ: സ്കൂൾ കുട്ടികളെ പീഡിപ്പിച്ചയാൾ ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായി. ആറ്റിങ്ങൽ പാലസ് റോഡിൽ തയ്യൽ കട നടത്തുന്ന കിളിമാനൂർ പനപ്പാംകുന്ന് ആർ.എസ് നിലയത്തിൽ രാജേന്ദ്രൻ (50) ആണ് അറസ്റ്റിലായത്. വസ്ത്രങ്ങൾ തയ്പ്പിക്കാനെത്തുന്ന കുട്ടികളെ അശ്ലീല വീഡിയോ കാണിച്ചാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. ഒമ്പതാം ക്ലാസുകാരന്റെ പരാതിയെ തുടർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ഫോണിൽ നിന്നും ധാരാളം അശ്ലീല ചിത്രങ്ങളും വീഡിയോകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ആറ്റിങ്ങൽ ഡിവൈ.എസ്.പി പി.വി.ബേബിയുടെ നിർദ്ദേശ പ്രകാരം, എസ്.എച്ച്.ഒ വി.വി.ദിപിൻ, എസ്.ഐ സനൂജ്, എ.എസ്.ഐ ഫിറോസ് ഖാൻ സി.പി.ഒമാരായ ജയൻ, ബാലു, അനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സ്കൂൾ കുട്ടികളെ പീഡിപ്പിച്ചയാൾ പിടിയിൽ





0 Comments