/uploads/news/news_വിസ്‌ഡം_യൂത്ത്_ജില്ലാ_തർബിയ്യ_സംഗമം_ഇന്ന..._1679783932_673.jpg
DEVOTIONAL

വിസ്‌ഡം യൂത്ത് ജില്ലാ തർബിയ്യ സംഗമം ഇന്ന്


തിരുവനന്തപുരം: വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജില്ലയിലെ മണ്ഡലം, ശാഖാ ഭാരവാഹികൾക്കായി റമദാനിൽ സംഘടിപ്പിക്കുന്ന ജില്ലാ തർബിയ്യ സംഗമം ഇന്ന് (ഞായറാഴ്ച) രാവിലെ 10 മണി മുതൽ വള്ളക്കടവ് സലഫി മസ്ജിദിൽ നടക്കും.

വിസ്‌ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡൻറ് മുസ്തഫ മദനി, സംസ്ഥാന സെക്രട്ടറി ഫിറോസ് ഖാൻ സ്വലാഹി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുറഹ്മാൻ ചുങ്കത്തറ, ത്വാഹാ അബ്ദുൽ ബാരി എന്നിവർ പങ്കെടുക്കും. വിസ്ഡം യൂത്ത് ജില്ലാ ഭാരവാഹികൾ ക്യാമ്പിന് നേതൃത്വം നൽകും.  
 
വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ് അധ്യക്ഷത വഹിക്കും. റമളാനിലെ പുണ്യങ്ങൾ കരസ്ഥമാക്കാനുതകുന്ന പ്ലാനിംഗ് സെഷനുകൾ, ഖുർആൻ ഹദീസ് പഠന സംരംഭങ്ങൾ, സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള റമദാൻ കിറ്റ് സമാഹരണം, വിതരണം തുടങ്ങിയ കാര്യങ്ങൾക്ക് സംഗമം അന്തിമരൂപം നൽകും.

റമദാനിൽ സംഘടിപ്പിക്കുന്ന ജില്ലാ തർബിയ്യ സംഗമം ഇന്ന് (ഞായറാഴ്ച) രാവിലെ 10 മണി മുതൽ വള്ളക്കടവ് സലഫി മസ്ജിദിൽ നടക്കും

0 Comments

Leave a comment