/uploads/news/news_വിസ്‌ഡം_ഓർഗനൈസേഷൻ_'അഹ്‌ലൻ_റമദാൻ'_പ്രഭാഷണ..._1708889918_6576.jpg
DEVOTIONAL

വിസ്‌ഡം ഓർഗനൈസേഷൻ 'അഹ്‌ലൻ റമദാൻ' പ്രഭാഷണം സംഘടിപ്പിച്ചു


കണിയാപുരം: വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കണിയാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാനെ വരവേൽക്കാനായി 'അഹ്‌ലൻ റമദാൻ' പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു.

കണിയാപുരം ചാന്നാങ്കര ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ സയ്യിദ് ത്വാഹ അൽഹികമി 'അഹ്‌ലൻ റമദാൻ' പ്രഭാഷണം നടത്തി. വിസ്‌ഡം കണിയാപുരം മണ്ഡലം പ്രസിഡന്റ്‌ ഷാഫി അണ്ടൂർക്കോണം അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ഹുസൈൻ കണിയാപുരം, വിസ്‌ഡം യൂത്ത് മണ്ഡലം പ്രസിഡന്റ്‌ നസീൽ കണിയാപുരം, സെക്രട്ടറി ഷെമിൻ അണ്ടൂർക്കോണം, ഷഹീർ പെരുമാതുറ, വിസ്‌ഡം സ്റ്റുഡന്റ്‌സ് മണ്ഡലം സെക്രട്ടറി ഷഹനാസ് ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.

കണിയാപുരം ചാന്നാങ്കര ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ സയ്യിദ് ത്വാഹ അൽഹികമി 'അഹ്‌ലൻ റമദാൻ' പ്രഭാഷണം നടത്തി

0 Comments

Leave a comment