/uploads/news/news_കാര്യവട്ടം_ഗവൺമെന്റ്_കോളേജിൽ_തിലാപ്പിയ_മ..._1785413220_2073.jpg
EDUCATION

കാര്യവട്ടം ഗവൺമെന്റ് കോളേജിൽ തിലാപ്പിയ മത്സ്യക്കൃഷി വിളവെടുപ്പും ആദ്യവിൽപ്പനയും നടത്തി


കഴക്കൂട്ടം; ​തിരുവനന്തപുരം: കാര്യവട്ടം ഗവൺമെന്റ് കോളേജിൽ പി.ടി.എ ഫണ്ട് ഉപയോഗിച്ച് വിദ്യാർത്ഥികൾ വിജയകരമായി പൂർത്തിയാക്കിയ തിലാപ്പിയ മത്സ്യക്കൃഷിയുടെ വിളവെടുപ്പും ആദ്യവിൽപ്പനയും നടന്നു. കോളേജ് വളപ്പിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ പ്രൊഫ. ഡോ: ഗണേഷ് എം, എസ്റ്റേറ്റ് മാനേജർ സതീന്ദ്രന് ആദ്യവിൽപ്പന നടത്തിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

കഴക്കൂട്ടത്തിൻ്റെ അഭിമാനമായ കോളേജിൽ ​തുടർച്ചയായി നാലാം തവണയാണ് വിളവെടുപ്പും വിൽപ്പനയും വിജയകരമായി പൂർത്തിയാക്കുന്നത്. വിദ്യാർത്ഥികളിൽ കൃഷിയുടെ അഭിരുചി വളർത്തുന്നതിനും, അക്വാപോണിക്സ് (Aquaponics) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആധുനിക കൃഷിരീതികൾ പ്രായോഗികമായി പഠിപ്പിക്കുന്നതിനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രിൻസിപ്പാൾ പ്രൊഫ. ഡോ: ഗണേഷ്.എം പറഞ്ഞു

​ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ഡോ. രാഹുൽ സുബിൻ, എൻ.എസ്.എസ് (NSS) കോർഡിനേറ്റർ ഡോ. പ്രദീപ്, കോളേജ് എസ്റ്റേറ്റ് മാനേജർ സതീന്ദ്രൻ, വിവിധ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

വിദ്യാർത്ഥികളിൽ കൃഷിയുടെ അഭിരുചി വളർത്തുന്നതിനും, അക്വാപോണിക്സ് (Aquaponics) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആധുനിക കൃഷിരീതികൾ പ്രായോഗികമായി പഠിപ്പിക്കുന്നതിനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രിൻസിപ്പാൾ പ്രൊഫ. ഡോ: ഗണേഷ്.എം പറഞ്ഞു

0 Comments

Leave a comment