ശ്രീകാര്യം: നവോസ്ഥാന നായകരായ വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണ ഗുരുവിന്റെയും ആദ്യ സംഗമം കൊണ്ട് ചരിത്രത്തിൽ ഇടം നേടിയ അണിയൂർ ശ്രി ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ പിൽഗ്രിം ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പിൽഗ്രിം അമിനിറ്റി സെന്ററിന്റെയും ആധുനിക ലൈബ്രറി മന്ദിരത്തിന്റെയും നവീകരിച്ച ക്ഷേത്രക്കുളത്തിന്റെയും ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ചെങ്കാൽ തൊഴൽ എന്ന അപൂർവ്വ ചടങ്ങിലൂടെയും പ്രശസ്തമാണ് ക്ഷേത്രം. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ അദ്ധ്യക്ഷനായിരുന്നു. ടൂറിസം ഡയറക്ടർ ബാലകിരൺ, ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ.എം.രാജഗോപാലൻനായർ, ദേവസ്വം ബോർഡ് മെമ്പർമാരായ കെ.പി.ശങ്കരദാസ്, എൻ.വിജയകുമാർ, കൗൺസിലർമാരായ കെ.എസ്.ഷീല, സുദർശനൻ, പ്രദീപ്കുമാർ, ചെമ്പഴന്തി ഉദയൻ, വി.ശങ്കരൻപോറ്റി, ജി.എൽ.വിനയകുമാർ, ഉണ്ണിക്കൃഷ്ണൻ നായർ, അണിയൂർ പ്രസന്നകുമാർ, അണിയൂർ ജയകുമാർ, റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ശശിധരൻ നായർ, ഷാഹുൽ ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു. 3 കോടി രൂപ ചിലവിൽ കേരളത്തിന്റെ തനത് ശൈലിയിൽ നിർമ്മിച്ച മന്ദിരത്തിൽ ഓഫീസ്, ലൈബ്രറി, അമിനിറ്റി സെന്റർ ഹാൾ തുടങ്ങിയ സൗകര്യങ്ങളോടെയാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിയായിരുന്നു നിർമ്മാണച്ചുമതല.
അണിയൂർ ക്ഷേത്രത്തിലെ പിൽഗ്രിം അമിനിറ്റി സെന്റർ നാടിന് സമർപ്പിച്ചു.





0 Comments