കഴക്കൂട്ടം; തിരുവനന്തപുരം: ഉത്തരവാദിത്തമുള്ള നൂതന സാങ്കേതികവിദ്യകള്‍ ആരോഗ്യമുള്ള സമൂഹത്തിന് ഗുണകരമാകുമെന്ന സന്ദേശവുമായി ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ എഐ പ്ലാറ്റ് ഫോം കമ്പനിയായ സാഫിന്‍ കമ്മ്യൂണിറ്റി റണ്‍ സംഘടിപ്പിച്ചു. സാഫിന്‍ റൈസ് 2026 എന്ന് പേരില്‍ നടന്ന റണ്ണിന്‍റെ രണ്ടാം പതിപ്പില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു.
നിയന്ത്രിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എഐ പ്ലാറ്റ് ഫോം കമ്പനിയായ സാഫിന്‍ നല്ല നാളേയ്ക്കായി എഐ: ആരോഗ്യപൂര്‍ണമായ ഭാവിയിലേക്ക് എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനു കുമാരി ഐ.എ.എസ് ടെക്നോപാര്‍ക്ക് ഫേസ് III-ല്‍ 'സാഫിന്‍ റൈസ് 2026 ഫ്ലാഗ് ഓഫ് ചെയ്തു.
അനു കുമാരി ഐ.എ.എസ്, വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറും കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ വിജയന്‍ ഐ.എ.എസ്, ജീവ മരിയ ജോയ് ഐ.എഫ്.എസ് എന്നിവര്‍ വിവിധ വിഭാഗങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ടെക്നോപാര്‍ക്ക് സി.ഇ.ഒ സന്ദീപ് കുമാര്‍ ഐ.എ.എസ്, സാഫിന്‍ ചീഫ് കസ്റ്റമര്‍ ഓഫീസര്‍ സൈമണ്‍ കലേഷ്സ്റ്റീന്‍, സാഫിന്‍ ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസറും (ഗ്ലോബല്‍) സാഫിന്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറുമായ സുജ ചാണ്ടി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
എന്‍ഡ്യൂറന്‍സ് റണ്‍ (10 കിലോമീറ്റര്‍), ചലഞ്ച് റണ്‍ (5 കിലോമീറ്റര്‍), ഫാമിലി ഫണ്‍ റണ്‍ (2 കിലോമീറ്റര്‍) എന്നീ വിഭാഗങ്ങളില്‍ നടന്ന് മത്സരങ്ങളില്‍ പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍, കുടുംബങ്ങള്‍, ഫിറ്റ്നസ് പ്രേമികള്‍ തുടങ്ങിവര്‍ പങ്കെടുത്തു.
സാങ്കേതികവിദ്യ, ആരോഗ്യം, സമൂഹം എന്നിവയെ ഒരുമിച്ച് കൊണ്ടുവരുന്നതിനൊപ്പം ഉത്തരവാദിത്തമുള്ള നൂതനാശയങ്ങള്‍ ആരോഗ്യകരമായ സമൂഹത്തിനും കൂട്ടായ്മകള്‍ക്കും എങ്ങനെ സഹായകമാകുമെന്ന് വ്യക്തമാക്കുന്നതായിരുന്നു സാഫിന്‍ റൈസ്.
സാഫിന്‍റെ പാരിസ്ഥിതിക, സാമൂഹിക, ഭരണനിര്‍വഹണ പ്രതിബദ്ധതയുടെ ഭാഗമായാണ് സാഫിന്‍ റൈസ് കമ്മ്യൂണിറ്റി റണ്‍ സംഘടിപ്പിച്ചത്. ആരോഗ്യകരമായ ജീവിതത്തിനും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കുമായി സാങ്കേതിക ആവാസവ്യവസ്ഥയെയും സമൂഹത്തെയും ഒരുമിച്ച് കൊണ്ടുവരികയാണ് ഇതിന്‍റെ ലക്ഷ്യം.
കാനഡയിലെ ടൊറന്‍റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാഫിന്‍, നിയന്ത്രിത സ്ഥാപനങ്ങള്‍ക്കായുള്ള ഒരു എഐ പ്ലാറ്റ് ഫോം കമ്പനിയാണ്. 20 വര്‍ഷത്തിലധികം പ്രവര്‍ത്തനപരിചയമുള്ള സാഫിന്‍ സാങ്കേതിക വിദ്യയിലൂടെ കൃത്യതയാര്‍ന്ന തീരുമാനങ്ങളെടുക്കാനും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും കമ്പനികളെ സഹായിക്കുന്നു.
ഏജന്‍റിക് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള എന്‍ഡ്-ടു-എന്‍ഡ് ഏജന്‍റ് ഓര്‍ക്കസ്ട്രേഷന്‍ പ്ലാറ്റ് ഫോമായ സാഫിന്‍ എഐഒഎസ്, ഉല്‍പ്പന്നം, വിലനിര്‍ണ്ണയം, ഓഫറുകള്‍, ബില്ലിംഗ് തുടങ്ങിയവയ്ക്കായുള്ള എഐ അധിഷ്ഠിത ബാങ്കിംഗ് പ്ലാറ്റ് ഫോമായ സാഫിന്‍ ബാങ്കിംഗ് , ഡാറ്റ, ഇവന്‍റുകള്‍, സേവനങ്ങള്‍, ആപ്ലിക്കേഷനുകള്‍ എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള പ്ലാറ്റ്ഫോമായ സാഫിന്‍ ഐഒ എന്നിവ സാഫിന്‍റെ പ്രധാന പ്ലാറ്റ് ഫോമുകളാണ്.
ഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരത്തും ചെന്നൈയിലും സാഫിന്‍റെ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററുകള്‍ (ജിസിസി) പ്രവര്‍ത്തിക്കുന്നു. ആഗോള തലത്തിലുള്ള കമ്പനിയുടെ വളര്‍ച്ചയ്ക്കും, സാങ്കേതികവിദ്യ, ഉപഭോക്താക്കള്‍ എന്നിവയ്ക്കും വലിയ സംഭാവന നല്‍കാന്‍ ജിസിസികള്‍ സഹായകമാണ്.
എന്‍ഡ്യൂറന്‍സ് റണ്‍ (10 കിലോമീറ്റര്‍), ചലഞ്ച് റണ്‍ (5 കിലോമീറ്റര്‍), ഫാമിലി ഫണ്‍ റണ്‍ (2 കിലോമീറ്റര്‍) എന്നീ വിഭാഗങ്ങളില്‍ നടന്ന് മത്സരങ്ങളില്‍ പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍, കുടുംബങ്ങള്‍, ഫിറ്റ്നസ് പ്രേമികള്‍ തുടങ്ങിവര്‍ പങ്കെടുത്തു





0 Comments