കഴക്കൂട്ടം: ആറ്റിൻകുഴി ഗവ എൽ.പി സ്കൂളിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ അലുംനി അസോസിയേഷൻ കുടുംബ സംഗമവും കലാപരിപാടികളും സംഘടിപ്പിക്കുന്നു. 27/05/23 ശനിയാഴ്ച 3 മണിക്ക് ആരംഭിക്കുന്ന പരിപാടി പൂർവ്വ വിദ്യാർഥിയായ വിജയമ്മ ടീച്ചർ ഉൽഘാടനം ചെയ്യും.
ഡോ. ഷർമദ് ഖാൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ മുഖ്യാതിഥി ആയിരിക്കും. ഷാജഹാൻ, സരിതാ ബീഗം, എ എം എ ഖാദർ, എം.എസ്.ഷർമദ്, രാജിത്, വിനീതൻ, സുരേഷ് ബാബു,മോഹനൻ, സുനിൽകുമാർ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും കലാപരിപാടികൾ ഉണ്ടായിരിക്കും.
ഡോ. ഷർമദ് ഖാൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ മുഖ്യാതിഥി ആയിരിക്കും.





0 Comments