/uploads/news/news_ആൾ_കേരളാ_ഫോട്ടോഗ്രാഫേഴ്സ്_അസോസിയേഷൻ_മേഖല..._1729749172_8564.jpg
Events

ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മേഖലാ സമ്മേളനം


കഴക്കൂട്ടം: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നാൽപതാമത് കഴക്കൂട്ടം മേഖലാ സമ്മേളനം പോത്തൻകോട് വ്യാപാര ഭവനിൽ നടന്നു. മേഖലാ പ്രസിഡൻ്റ് സജീവ് പള്ളിപ്പുറത്തിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് എം.എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. 

സംസ്ഥാന സെക്രട്ടറി തോപ്പിൽ പ്രശാന്ത്, ജില്ലാ സെക്രട്ടറി ഡോ. ആർ.വി.മധു, മേഖലാ സെക്രട്ടറി ഷാജി പൊന്നു, മേഖലാ ട്രഷറർ അനിൽ പള്ളിപ്പുറം, ജില്ലാ വൈസ് പ്രസിഡൻ്റ് രാജേഷ് കായ്പാടി തുടങ്ങിയവർ പങ്കെടുത്തു. 

പുതിയ മേഖലാ ഭാരവാഹികളായി അനിൽകുമാർ പള്ളിപ്പുറം (പ്രസിഡൻ്റ്), വിനോദ് മുറമേൽ (സെക്രട്ടറി), ബാലകൃഷണൻ നായർ (ട്രഷറർ), കമ്മിറ്റി അംഗങ്ങളായി രാഹുൽ ആർ.എസ്, സജി'കെ, വിനോദ് പള്ളിപ്പുറം, സുരേഷ് കുമാർ എന്നിവരെ തെരഞ്ഞെടുത്തു.

പുതിയ മേഖലാ ഭാരവാഹികളായി അനിൽകുമാർ പള്ളിപ്പുറം (പ്രസിഡൻ്റ്), വിനോദ് മുറമേൽ (സെക്രട്ടറി), ബാലകൃഷണൻ നായർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു

0 Comments

Leave a comment