വർക്കല: വർക്കല ഓടയം ദാറുസ്സലാം മദ്രസയിൽ വിദ്യാർഥികളുടെ കലാ-സാഹിത്യ മത്സരങ്ങളായ 'സർഗവസന്തം' സംഘടിപ്പിച്ചു.
ബഡ്‌സ്, കിഡ്സ്, ചിൽഡ്രൻ, സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡന്റ് നിസാർ കവലയൂർ ഉദ്ഘാടനം ചെയ്തു. ദാറുസ്സലാം മദ്രസ കൺവീനർ സലിം കുട്ടി ഓടയം അധ്യക്ഷനായി. വിസ്‌ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി അൽഫഹദ് പൂന്തുറ, ട്രഷറർ നാസിഫ് റഹ്‌മാൻ, വിസ്‌ഡം യൂത്ത് കൊല്ലം ജില്ലാ സെക്രട്ടറി സഹ്ൽ സലഫി, വിസ്‌ഡം യൂത്ത് ജില്ലാ എക്സിക്യൂട്ടീവ് അംഗം ഷഹീർ പെരുമാതുറ, മൗലവി അമീൻ പൂന്തുറ, വിസ്‌ഡം ഓടയം യൂണിറ്റ് സെക്രട്ടറി മധുനൂർ എന്നിവർ സംസാരിച്ചു. വിസ്‌ഡം ഓടയം യൂണിറ്റ് പ്രസിഡന്റ് കലാമുദ്ധീൻ സ്വാഗതവും മിർസാദ് നന്ദിയും പറഞ്ഞു.
ബഡ്‌സ്, കിഡ്സ്, ചിൽഡ്രൻ, സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്





0 Comments