കണിയാപുരം: നാടിന്റെ സമഗ്ര വികസനമെന്ന ലക്ഷ്യത്തിനായി രൂപം കൊണ്ട കണിയാപുരം ഡവലപ്പമെന്റ് ഓർഗനൈസേഷൻ (KDO) സംഘടിപ്പിച്ച ഇഫ്താർ വിരുന്നിലും ലഹരിവിമുക്ത സന്ദേശത്തിലും മത, സാമൂഹിക, സാംസ്കാരിക, വ്യാവസായിക രാഷ്ട്രീയ, നേതാക്കൾക്കടക്കം അഞ്ഞൂറിലധികം പേർ പങ്കെടുത്തു. ഇഫ്താറിന്റെ മഹാത്മ്യത്തെ കുറിച്ചും അതിൻ്റെ പ്രാധാന്യവും, സന്ദേശവും രാഷ്ട്രീയ സാമുഹ്യരംഗങ്ങളിലുള്ളവർ വിശദീകരിച്ചു.
വിദ്യാർത്ഥികളിലും യുവജനങ്ങളിലും ഏറിവരുന്ന ലഹരിയുടെ സ്വാധീനം ഇല്ലാതാക്കാനും, സമൂഹത്തിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്നുകളുടെയും, രാസ ലഹരികളുടെ ഉപയോഗവും, വിപണനവും തടയുന്നതിന് അവരെ പ്രാപ്തരാക്കാനും രക്ഷിതാക്കളും, സമൂഹവും, ഇത്തരം സംഘടനകളും ചെയ്യേണ്ട കടമകളെ പറ്റി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ സന്ദേശങ്ങളും നിറഞ്ഞ കൈയടികൾക്ക് സദസ്സ് സാക്ഷിയായി.
കെ.ഡി.ഒ ചെയർമാൻ തോട്ടുംകര നൗഷാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം നിർവഹിച്ചു. വി.ജോയ് എം.എൽ.എ മുഖ്യ പ്രഭാഷണവും , വി.ശശി എം.എൽ.എലഹരി വിരുദ്ധ സദസ്സ് ഉദ്ഘാടനവും, ഷാനവാസ് ഐ.പി.എസ്, സുൽഫിക്കർ എസ്.പി, മംഗലപുരം എസ്.എച്ച്.ഒ ഹേമന്ത് കുമാർ എന്നിവർ ലഹരി വിരുദ്ധ പ്രഭാഷണവും നടത്തി.
മുൻമന്ത്രി നീല ലോഹിത ദാസൻ നാടാർ, മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, മുൻ എംഎൽഎ ശരത്ചന്ദ്രപ്രസാദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശൈലജ ബീഗം, സി.ഡബ്യു.സി ചെയർപേഴ്സൺ ഷാനിബ ബീഗം, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ജലീൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിബില സക്കീർ, പുഷ്പ വിജയൻ, അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹരികുമാർ, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ: മുനീർ, പൊടിമോൻ അഷ്റഫ്, കുന്നുംപുറം വാഹിദ്, സത്താർ, കണിയാപുരം ഹലീം, സി.പി.ഐ ലോക്കൽ സെക്രട്ടറി അഫ്സൽ, കണിയാപുരം ബദറുദ്ദീൻ മൗലവി എന്നിവർ ആശംസകൾ നേർന്നു.
മറ്റു ഭാരവാഹികളായ അഡ്വക്കേറ്റ് നിസാം, ശിവൻകുട്ടി, കൈപ്പള്ളി വാഹിദ്, ആലുംമൂട് സഫർ, ബിജു കണിയാപുരം, പള്ളിപ്പുറം ജോയ്, സജീർ മെൻ സിറ്റി, കല തുളസി തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാർത്ഥികളിലും യുവജനങ്ങളിലും ഏറിവരുന്ന ലഹരിയുടെ സ്വാധീനം ഇല്ലാതാക്കാനും, വർദ്ധിച്ചു വരുന്ന മയക്കുമരുന്നു - രാസലഹരി ഉപയോഗവും, വിപണനവും തടയാൻ പ്രാപ്തരാക്കാനും രക്ഷിതാക്കളും, സമൂഹവും, സംഘടനകളും ചെയ്യേണ്ട കടമകളെ പറ്റി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ സന്ദേശങ്ങളും നിറഞ്ഞ കൈയടികൾക്ക് സദസ്സ് സാക്ഷിയായി





0 Comments