മലയിൻകീഴ്:
കേരള സർവകലാശാലയുടെ മേൽനോട്ടത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ 2022-23 ലെ എൻ.എസ്.എസ്. യൂണിറ്റിനുള്ള പുരസ്കാരം എം. എം. എസ്. ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, മലയിൻകീഴിന് ലഭിച്ചു. മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറിനുള്ള പുരസ്കാരം ഇതേ കോളേജിലെ ഗണിതശാസ്ത്ര വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. അഖിൽ. സി. കെ. യ്ക്കും ലഭിച്ചു.
കാര്യവട്ടം ക്യാമ്പസ് സി.വി. രാമൻ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ആർ ബിന്ദു അവാർഡുകൾ സമ്മാനിച്ചു. മികച്ച വിമുക്തി പ്രവർത്തനങ്ങൾക്കുള്ള അവാർഡുൾപ്പെടെ മൂന്ന് അവാർഡുകളാണ് മലയിൻകീഴ് ഗവ. കോളേജിന് ലഭിച്ചത്. കേരള സർക്കാരിൻ്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി സംയോജിച്ചു കൊണ്ടുള്ള കോളേജിൻ്റെ വിമുക്തി പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. കേരള സർവ്വകലാശാലയിലെ വിവിധ കോളേജുകളെ പങ്കെടുപ്പിച്ചുകൊണ്ട് യൂണിവേഴ്സിറ്റി തലത്തിൽ സംഘടിപ്പിച്ച തെരുവ് നാടകമത്സരം ശ്രദ്ധ നേടിയിരുന്നു. 2022-23 കാലഘട്ടത്തിൽ ആദിവാസി മേഖലയായ കോട്ടൂരിൽ വനം വകുപ്പിന്റെ സഹകരണത്തോടെ സ്ഥാപിച്ച ലൈബ്രറിയുടെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന എൻ.എസ്.എസ്. സെല്ലിന്റെ ഫ്ലാഗ്ഷിപ് പദ്ധതിയായ പുസ്തകത്തണൽ പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാന പുരസ്കാരവും കഴിഞ്ഞവർഷം മലയിൻകീഴ് ഗവ. കോളേജിന് ലഭിച്ചിരുന്നു.
കേരള സർവകലാശാലയിലെ ഏറ്റവും മികച്ച എൻ.എസ്.എസ്. യൂണിറ്റിനുള്ള പുരസ്കാരം മലയിൻകീഴ് ഗവ. കോളേജിന്





0 Comments