തിരുവനന്തപുരം: 25 രാജ്യങ്ങളിൽ നോവൽ കൊറോണ വൈറസ് രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,252 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ അറിയിച്ചു. ഇവരിൽ 3,218 പേര് വീടുകളിലും, 34 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 345 സാമ്പിളുകൾ എൻ.ഐ.വി.യിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 326 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ളവയുടെ ഫലം വരാനുണ്ട്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ല. വുഹാനിൽ നിന്ന് കേരളത്തിലെത്തിയ മറ്റുള്ളവരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. വെള്ളിയാഴ്ച (07/02) ചൈനയിലെ കുൻമിംഗ് പ്രദേശത്ത് നിന്ന് എത്തിയവരുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണെന്ന് മന്ത്രി വ്യക്തമാക്കി.
കൊറോണ വൈറസ്: സംസ്ഥാനത്ത് 3,252 പേര്‍ നിരീക്ഷണത്തില്‍





0 Comments