/uploads/news/530-IMG-20190513-WA0078.jpg
Events

കൗതുകമായി അൽസാജ് കൺവൻഷൻ സെന്ററിൽ ഇരട്ടകളുടെ കല്യാണം.


കഴക്കൂട്ടം: അൽസാജ് കൺവൻഷൻ സെന്ററിൽ ഇന്നലെ നടന്ന ഇരട്ടകളുടെ കല്യാണം കൗതുകമായി. വധുമാരായി ഇരട്ടകളായ കൃഷ്ണ സുജിലും, കൃപ സുജിലും. വരൻമാരായി ചന്തു.റ്റി ഷംസുവും ചിന്തു.റ്റി.ഷംസുവും. അവരും ഇരട്ടകൾ തന്നെ. വിവാഹത്തിന് അണിഞ്ഞ ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം ഇരുവർക്കും ഒരു പോലെ തന്നെയാണ്. അതു പോലെ വിവാഹക്കുറി അടിച്ചതും ഇരുവരുടെയും പേർ ചേർത്ത് ഒറ്റക്കുറിയായി. വരൻമാർ അണിഞ്ഞിരുന്നതും ഒരേ പോലുള്ള വസ്ത്രങ്ങൾ തന്നെ. കഴക്കൂട്ടം പള്ളിനട പി.വി.ആർ.എ /116 പി.വി. നിവാസിൽ സുജിൽ കുമാറിന്റെയും സിന്ധു സുജിലിന്റയും മക്കളാണ് കൃഷ്ണ സുജിലും, കൃപ സുജിലും. 22 വയസായ ഇരുവരും ബി.ടെക് ബിരുദ ധാരികളാണ്. ഓച്ചിറ ആലുംപീടിക പ്രയാർ സൗത്ത് തുഷാരത്തിൽ റ്റി.ആർ ഷംസുവിന്റെയും എ.ആർ.ഗീതയുടെയും മക്കളാണ് വരൻമാരായ ചന്തുവും ചിന്തുവും. ഇരുവരും സോഫ്റ്റ് വെയർ എഞ്ചിനീയർമാരാണ്. കല്യാണം കഴിഞ്ഞു. ഇനി ഇരുവരും ഏറെ താമസിയാതെ ഭർത്താക്കൻമാർക്കൊപ്പം ഓസ്ട്രേലിയയിലേക്ക് പറക്കും.

കൗതുകമായി അൽസാജ് കൺവൻഷൻ സെന്ററിൽ ഇരട്ടകളുടെ കല്യാണം.

0 Comments

Leave a comment