മോഹനപുരം, മംഗലപുരം: തോന്നയ്ക്കൽ ഖബറഡി മുസ്ലീം ജമാഅത്തിൻ്റെ, നേതൃത്വത്തിൽ മോഹനപുരം ഖബറഡി മുസ്ലീം ജമാഅത്ത് പാലിയേറ്റീവ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ പള്ളി അങ്കണത്തിൽ മത സൗഹാർദ്ദ സദസ്സ് സംഘടിപ്പിച്ചു. വിവിധ സംഘടനകളിലും, വിവിധ മതത്തിൽപ്പെട്ട ആരാധനാലയങ്ങളിലും പ്രവർത്തിക്കുന്നവർ, സാമൂഹ്യ - ജീവകാരുണ്യ പ്രവർത്തകർ, റസിഡൻ്റ്സ് അസോസിയേഷൻ പ്രവർത്തകർ, റംസാൻ മാസത്തിൽ നോമ്പനുഷ്ടിക്കുന്നവർ എന്നിവരും പള്ളിയങ്കണത്തിൽ ഒരുമിച്ച് കൂടിയത് ശ്രദ്ധേയമായി.
കമ്മിറ്റി അംഗങ്ങളുടെ ചിട്ടയായ പ്രവർത്തനത്തിൻ്റെ ഫലമാണ് മാതൃകാപരമായ സംഗമമായി മാറ്റാൻ കഴിഞ്ഞത്. സംഘാടന മികവ് ശ്രദ്ധിക്കപ്പെട്ടു. ചടങ്ങിൽ വിവിധ മേഖലയിലുള്ളവർ സൗഹൃദ പ്രസംഗങ്ങൾ നടത്തി. പുണ്യമാസമായ റമദാനിൽ സംഘടിപ്പിച്ച പരിപാടി എല്ലാവർക്കും മാതൃകയായി.
വിവിധ സംഘടനകളിലും, വിവിധ മതത്തിൽപ്പെട്ട ആരാധനാലയങ്ങളിലും പ്രവർത്തിക്കുന്നവർ, സാമൂഹ്യ - ജീവകാരുണ്യ പ്രവർത്തകർ, റസിഡൻ്റ്സ് അസോസിയേഷൻ പ്രവർത്തകർ, റംസാൻ മാസത്തിൽ നോമ്പനുഷ്ടിക്കുന്നവർ എന്നിവരും പള്ളിയങ്കണത്തിൽ ഒരുമിച്ച് കൂടിയത് ശ്രദ്ധേയമായി.





0 Comments