തൃശൂർ:ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ ലൈഫ് സ്റ്റൈൽ എസ്.യു.വി,ഥാർ സമർപ്പിച്ചു. ലിമിറ്റഡ് എഡിഷൻ പതിപ്പാണ് ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്ര സമർപ്പിച്ചിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഗ്ലോബൽ പ്രോഡക്ട് ഡെവലപ്പ്മെന്റ് വിഭാഗം മേധാവി ആർ.വേലുസ്വാമി, ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസിന് വാഹനത്തിന്റെ താക്കോൽ കൈമാറി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് വൈസ് ചെയർമാൻ ജോസ് സാംസൺ; തുടങ്ങിയവരും ക്ഷേത്രം പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്ര ഥാര്‍.





0 Comments