കഴക്കൂട്ടം: ജില്ലയിലെ മികച്ച രണ്ടാമത്തെ സ്വരാജ് ട്രോഫി അവാർഡ് മംഗലപുരം ഗ്രാമപഞ്ചായത്ത് നേടി. മികച്ച ഗ്രാമപഞ്ചായത്തുകൾക്കു സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയതാണ് സ്വരാജ്. 2018-19 വർഷത്തെ മികച്ച പ്രവർത്തനം നടത്തിയ ഗ്രാമപഞ്ചായത്തുകളിൽ നിന്നാണ് ഈ അവാർഡ് നിർണയിച്ചത്. ഫെബ്രുവരി 29 ന് വയനാട് നടക്കുന്ന പഞ്ചായത്ത് ദിനാഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ വച്ചു മംഗലപുരം ഗ്രാമപഞ്ചായത്ത് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങും.
ജില്ലയിലെ രണ്ടാമത്ത മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി മംഗലപുരം നേടി





0 Comments