/uploads/news/news_ഡിഫറന്റ്_ആര്‍ട്_സെന്ററില്‍_ഭിന്നശേഷിക്കാ..._1721303454_2570.jpg
Events

ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഭിന്നശേഷിക്കാരുടെ ചെസ് മത്സരം ഉദ്ഘാടനം നാളെ (വെള്ളി)


കഴക്കൂട്ടം, തിരുവനന്തപുരം: ലോക ചെസ് ദിനത്തോടനുബന്ധിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചെസ് മത്സരം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. നാളെ (വെള്ളി) വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ യു.എസ് ഒറിഗോണ്‍ സ്റ്റേറ്റ്, നാഷണല്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ ചെസ് ജേതാവായ റോഷന്‍ സഞ്ജയ് നായരെ ആദരിക്കും. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ഷൈലാ തോമസ്, മാനേജര്‍ സുനില്‍രാജ് സി.കെ എന്നിവര്‍ പങ്കെടുക്കും. 

ഉദ്ഘാടനത്തോടനുബന്ധിച്ച് 18 വയസ്സുകാരനായ റോഷന്‍ സെന്ററിലെ മൂന്ന് ഭിന്നശേഷിക്കാരുമായി ഒരേസമയം ചെസ് മത്സരത്തില്‍ പങ്കെടുക്കും.
20ന് രാവിലെ 10.30നാണ് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരുടെ ചെസ് മത്സരം നടക്കുന്നത്. മത്സരത്തില്‍ സെന്ററിലെ അപര്‍ണാ സുരേഷ്, ആര്‍ദ്ര അനില്‍, ഷിജു ബി.കെ, മുഹമ്മദ് അഷീബ്, ആല്‍ബിന്‍ വെര്‍ണന്‍, അനുരാഗ്, അശ്വിന്‍ ദേവ്, സായാ മറിയം തോമസ് എന്നിവര്‍ പങ്കെടുക്കും. ഇവര്‍ക്കായി റോഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് മാസക്കാലമായി ചെസ് പരിശീലനം നടന്നുവരികയായിരുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് 18 വയസ്സുകാരനായ റോഷന്‍ സെന്ററിലെ മൂന്ന് ഭിന്നശേഷിക്കാരുമായി ഒരേസമയം ചെസ് മത്സരത്തില്‍ പങ്കെടുക്കും

0 Comments

Leave a comment