/uploads/news/news_നാസ്കോം_ഫയ:_80യുടെ_എഐ_പവേര്‍ഡ്_കോഡിങ്ങിന..._1741702816_154.jpg
Events

നാസ്കോം ഫയ: 80യുടെ എഐ പവേര്‍ഡ് കോഡിങ്ങിനെക്കുറിച്ചുള്ള സെമിനാര്‍ മാര്‍ച്ച് 12 ന്


തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ വിജ്ഞാന സമൂഹമായ ഫയ: 80 യുടെ ആഭിമുഖ്യത്തില്‍ എഐ യുഗത്തില്‍ കോഡിങ്ങിന്‍റെ വികാസത്തെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നു.
 
ടെക്നോപാര്‍ക്ക് തേജസ്വിനി ബില്‍ഡിംഗിലെ ഫയ 'ഫ്ളോര്‍ ഓഫ് മാഡ്നെസി'ല്‍ നാളെ (മാര്‍ച്ച് 12) വൈകുന്നേരം 5 മണിക്കാണ് സെമിനാര്‍. ഫയയുടെ പ്രതിമാസ ടെക്നോളജി സെമിനാറിന്‍റെ 125-ാം പതിപ്പാണിത്.
 
എഐ അധിഷ്ഠിത കോഡിങ് മോഡലുകളുടെ പ്രാധാന്യത്തിന്‍റെ പശ്ചാത്തലത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് ഭാവിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ സെഷന്‍ ചര്‍ച്ച ചെയ്യും.

ഗൂഗിളിലെ സ്റ്റാഫ് ഡെവലപ്പര്‍ അഡ്വക്കേറ്റും ലാര്‍ജ് സിസ്റ്റം ഡവലപ്മെന്‍റ് വിദഗ്ദ്ധനുമായ അമൃത് സഞ്ജീവ് 'ദി കോഡ് ഈസ് ചേഞ്ചിങ്: ആര്‍ യു അഡോപ്റ്റിങ് ഓര്‍ ബികമിങ് എ റെലിക്' എന്ന സെഷന്‍ നയിക്കും. എഐ കോഡിങ് മേഖലയില്‍ മെച്ചപ്പെടുത്തേണ്ട അവശ്യ നൈപുണ്യങ്ങളെക്കുറിച്ചുള്ള അറിവുകള്‍ അദ്ദേഹം പങ്കുവയ്ക്കും.

കോഡിങ് രീതിയെ എഐ പരിവര്‍ത്തനം ചെയ്യുന്ന കാലത്ത് ഇതുമായി ബന്ധപ്പെട്ട കഴിവുകള്‍ മനസ്സിലാക്കാനും പ്രസക്തമായി തുടരാനും ഡെവലപ്പര്‍മാര്‍ക്ക് ഈ സെഷന്‍ പ്രയോജനപ്പെടുമെന്ന് ഫയ എംഡിയും കേരളത്തിന്‍റെ ടെക് ആവാസവ്യവസ്ഥയുടെ ദീര്‍ഘകാല ഉപദേഷ്ടാവുമായ ദീപു എസ് നാഥ് പറഞ്ഞു. സാങ്കേതികവിദ്യ വികസിക്കുമ്പോള്‍ പ്രസക്തമായി തുടരുന്നത് മാറ്റത്തെ ഉള്‍ക്കൊള്ളുക എന്നാണ് അര്‍ഥമാക്കുന്നത്. അറിവുകളും ആശയങ്ങളും പങ്കുവയ്ക്കുന്നതിലൂടെ സാങ്കേതികമായി വികസിച്ച ഊര്‍ജ്ജസ്വലമായ സമൂഹം സൃഷ്ടിക്കുന്നതിനായുള്ള നാസ്കോം ഫയ:80 പരമ്പരയുടെ ദൗത്യം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാസ്കോമുമായി സഹകരിച്ച് യുഎസ്എ ആസ്ഥാനമായ പ്രമുഖ ഐടി കമ്പനിയായ ഫയ സംഘടിപ്പിക്കുന്ന ടെക് സെമിനാര്‍ 2013 ലാണ് ആരംഭിച്ചത്. പിന്നീട് കേരളത്തിലെ പ്രമുഖ ഓപ്പണ്‍-ഫോര്‍-ഓള്‍ ടെക് ഫോറമായി ഇത് മാറി. എല്ലാ മാസവും ആദ്യത്തെ ബുധനാഴ്ച നടക്കുന്ന നാസ്കോം ഫയ:80 ഇന്ത്യന്‍ ഐടി വ്യവസായത്തിലെ ദീര്‍ഘവീക്ഷണമുള്ള ഡെവലപ്പര്‍മാര്‍, സംരംഭകര്‍, ടെക് പ്രൊഫഷണലുകള്‍ എന്നിവരുമായി ഇടപഴകുന്നതിന് അവസരമൊരുക്കുന്നു.

സെമിനാറില്‍ പങ്കെടുക്കാന്‍ രജിസ്ട്രേഷനായി സന്ദര്‍ശിക്കുക: https://www.fayaport80.com/events/10947d35-7f01-41ce-875a-4e7c89a8580a

(സീറ്റുകള്‍ പരിമിതമാണ്)

ഗൂഗിളിലെ സ്റ്റാഫ് ഡെവലപ്പര്‍ അഡ്വക്കേറ്റും ലാര്‍ജ് സിസ്റ്റം ഡവലപ്മെന്‍റ് വിദഗ്ദ്ധനുമായ അമൃത് സഞ്ജീവ് 'ദി കോഡ് ഈസ് ചേഞ്ചിങ്: ആര്‍ യു അഡോപ്റ്റിങ് ഓര്‍ ബികമിങ് എ റെലിക്' എന്ന സെഷന്‍ നയിക്കും

0 Comments

Leave a comment