/uploads/news/news_നിറപ്പകിട്ടാർന്ന_ക്രിസ്‌തുമസ്_വാർഷികാഘോഷ..._1733986221_9824.jpg
Events

നിറപ്പകിട്ടാർന്ന ക്രിസ്‌തുമസ് വാർഷികാഘോഷങ്ങളുമായി ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ


തിരുവനന്തപുരം : ക്രൈസ്റ്റ് നഗർ സെൻട്രൽ സ്‌കൂളിലെ ഈ വർഷത്തെ ക്രിസ്‌തുമസ് ആഘോഷത്തിന്റെയും  സ്‌കൂൾ വാർഷികാഘോഷത്തിൻ്റെയും ഉദ്ഘാടനം ഡിസംബർ 10 ചൊവ്വാഴ്‌ച വൈകുന്നേരം 4.30 ന് അഭിവന്ദ്യ പിതാവ് ഡോ. മാത്യൂസ് മാർ പോളി കാർപ്പോസ്  നിർവഹിച്ചു. ഈ ക്രിസ്‌തുമസ് നന്മയും സ്നേഹവും ഏവരിലും വന്നുചേരട്ടെയെന്നും കേക്കിന്റെ മധുരം പോലെ പുൽക്കൂടിൻ്റെ ലാളിത്യം പോലെ ജീവിതം മധുരവും ലാളിത്യവും നിറഞ്ഞതാകട്ടെയെന്നും ക്രിസ്‌തുമസ് സന്ദേശത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

അഭ്രപാളികളിൽ നിറഞ്ഞുനിന്ന ബെന്യാമിൻ്റെ ആടുജീവിതത്തിലെ യഥാർത്ഥ കഥാനായകൻ നജീബ് മുഹമ്മദ് മരുഭൂമിയിൽ താൻ കരഞ്ഞു തീർത്തതും വായനക്കാരെ കരയിച്ചതുമായ തന്റെ ജീവിതാനുഭവങ്ങൾ മുഖ്യപ്രഭാഷണത്തിൽ പങ്കുവച്ചു. സ്‌കൂൾ മാനേജർ റവ. ഫാ. പോൾ മങ്ങാട് സി.എം.ഐ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൾ റവ. ഫാ. സേവ്യർ അമ്പാട്ട് സി.എം.ഐ വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു. മാസ്റ്റർ മുഹമ്മദ് സിയാൻ സാദിഖ് (Singer, Musical India & Asia Book of Record Holder 2024) പകർന്നു നൽകിയ സംഗീതവിരുന്ന് ആഘോഷ രാവുകൾക്ക് മാറ്റുകൂട്ടി.

നൂറ്റിയമ്പതോളം കുട്ടികൾ പങ്കെടുത്ത ക്രിസ്‌തുമസ് ക്വയർ, ക്രിസ്തുമസ് ട്രീ & ക്രിബ് മത്സരങ്ങൾ, കരോൾ, മറ്റു ന്യത്തനൃത്യങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് പകിട്ടേകി.

അക്കാഡമിക് തലത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരം അഭിവന്ദ്യ പിതാവ് ഡോ. മാത്യൂസ് മാർ പോളി കാർപ്പോസ് നിർവഹിച്ചു. റവ. ഫാ. റോബിൻ പതിനാറിൽചിറ സി.എം.ഐ., (Vice Principal & Bursar, Christ Nagar Group of Instituions), ഉപഹാരം സമർപ്പിച്ചു.

റവ. ഫാ. ജിമ്മി മൂലയിൽ സി.എം.ഐ (ക്രൈസ്റ്റ് നഗർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്‌കൂൾ, കവടിയാർ), റവ. ഫാ. മാത്യു തെങ്ങുംപള്ളി സി.എം.ഐ (പ്രിൻസിപ്പാൾ, ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്‌കൂൾ, കവടിയാർ), റവ. ഫാ. തോമസ് ചെന്നാട്ടുശ്ശേരി സി.എം.ഐ (പ്രിൻസിപ്പാൾ, ക്രൈസ്റ്റ് നഗർ ഇന്റർ നാഷണൽ സ്കൂൾ, കഴക്കൂട്ടം) റവ. ഫാ. ജോസഫ് ഈന്തംകുഴി സി.എം.ഐ (Former Bursar) ശ്രീമതി ജയാജേക്കബ് കോശി (അക്കാഡമിക് കോ-ഓർഡിനേറ്റർ) എന്നിവർ സന്നിഹിതരായിരുന്നു. സ്‌കൂൾ ഹെഡ് ഗേൾ കുമാരി അനുപമ അശോകൻ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്‌തു. സ്‌കൂൾ ഹെഡ് ബോയ് മാസ്റ്റർ നന്ദഗോ പാൽ എ.എൻ. നന്ദി പ്രകാശിപ്പിച്ചു. പ്രോഗ്രാം കൺവീനർമാരായ ശ്രീമതി താരാ ആർ നായർ, ശ്രീ. വിൻസൻ്റ് ഡി, ശ്രീമതി ജാസ്‌മിൻ തോമസ് എന്നിവർ നേതൃത്വം നൽകി.

നൂറ്റിയമ്പതോളം കുട്ടികൾ പങ്കെടുത്ത ക്രിസ്‌തുമസ് ക്വയർ, ക്രിസ്തുമസ് ട്രീ & ക്രിബ് മത്സരങ്ങൾ, കരോൾ, മറ്റു ന്യത്തനൃത്യങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് പകിട്ടേകി.

0 Comments

Leave a comment