തിരുവനന്തപുരം: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന നേർപഥം ആദർശ സംഗമത്തിന്റെ ഒന്നാം ഘട്ടം നാളെ (ഞായർ) നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കേരളത്തിലെ തെരഞ്ഞെടുത്ത 21 കേന്ദ്രങ്ങളിലാണ് ആദർശ സംഗമത്തിൻ്റെ ഒന്നാംഘട്ടം നടക്കുന്നത്. സംസ്ഥാന ജില്ലാ ഭാരവാഹികൾ സംഗമത്തിന് നേതൃത്വം നൽകും. നിശ്ചയിച്ച കേന്ദ്രങ്ങൾ ഉൾപ്പെടുന്ന മണ്ഡലങ്ങളിലെ പ്രവർത്തകർ ആദർശ സംഗമത്തിന് സാക്ഷികളാകും.
വിശ്വാസ വിമലീകരണവും, സാമൂഹിക അവബോധവും ലക്ഷ്യമാക്കിയാണ് നേർപഥം ആദർശ സംഗമം സംഘടിപ്പിക്കുന്നത്. സംസ്ഥാന വ്യാപകമായി ഡിസം 1, 6, 8 തീയതികളിലായാണ് സംഗമം നടക്കുന്നത്.
ഒന്നാം ഘട്ടത്തിൽ തിരുവനന്തപുരം സിറ്റി, ആറ്റിങ്ങൽ, കരുനാഗപ്പള്ളി, കൊല്ലം, ആലപ്പുഴ, നദ് വത്ത് നഗർ, തൊടുപുഴ, തൃശൂർ, ചാവക്കാട്, പെരിന്തൽമണ്ണ, വണ്ടൂർ, നിലമ്പൂർ, അരീക്കോട്, മാങ്കാവ്, മുക്കം, ബാലുശ്ശേരി, പയ്യോളി, തിരൂരങ്ങാടി, കോട്ടക്കൽ, തിരൂർ, എടപ്പാൾ എന്നിവിടങ്ങളിലാണ് ആദർശ സംഗമങ്ങൾ നടക്കുന്നത്.
ഡിസംബർ 6 ന് രണ്ടാം ഘട്ടവും 8 ന് മൂന്നാം ഘട്ട സംഗമങ്ങളും നടക്കുന്നതോടെ കേരളത്തിലെ എല്ലാ ജില്ലകളിലും സംഗമങ്ങൾ പൂർത്തിയാകും.
തിരുവനന്തപുരത്ത് രണ്ട് ഏരിയകളിലായാണ് ആദർശ സംഗമം നടക്കുന്നത്. തിരുവനന്തപുരം ഏരിയയുടെ സംഗമം നാളെ (ഞായർ) രാവിലെ 9 ന് സ്റ്റാച്യു എം.ഇ.എസ് ഹാളിലും, ആറ്റിങ്ങൽ ഏരിയയുടേത് വൈകിട്ട് 3 മണിക്ക് ആറ്റിങ്ങൽ പാലാംകോണം അൽ ഫിത്ര സ്കൂളിലുമാണ് നടക്കുന്നത്. രാവിലെ എം.ഇ.എസ് ഹാളിൽ വെച്ച് നടക്കുന്ന ആദർശ സംഗമം വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബഷീർ വി.പി ഉദ്ഘാടനം ചെയ്യും. വിസ്ഡം ജില്ലാ പ്രസിഡൻ്റ് നസീർ വള്ളക്കടവ് അധ്യക്ഷനാകും. നേർപഥം ജില്ലാ കൺവീനർ സെയ്ദ് മുബാറക്, സംസ്ഥാന പ്രതിനിധികളായ ഷബീബ് സ്വലാഹി, അർഷദ് അൽ ഹികമി താനൂർ എന്നിവർ പങ്കെടുക്കും.
ഒന്നാം ഘട്ടത്തിൽ തിരുവനന്തപുരം സിറ്റി, ആറ്റിങ്ങൽ, കരുനാഗപ്പള്ളി, കൊല്ലം, ആലപ്പുഴ, നദ് വത്ത് നഗർ, തൊടുപുഴ, തൃശൂർ, ചാവക്കാട്, പെരിന്തൽമണ്ണ, വണ്ടൂർ, നിലമ്പൂർ, അരീക്കോട്, മാങ്കാവ്, മുക്കം, ബാലുശ്ശേരി, പയ്യോളി, തിരൂരങ്ങാടി, കോട്ടക്കൽ, തിരൂർ, എടപ്പാൾ എന്നിവിടങ്ങളിലാണ് ആദർശ സംഗമങ്ങൾ നടക്കുന്നത്





0 Comments