/uploads/news/news_ഭിന്നശേഷിക്കുട്ടിയായ_എല്‍ദോ_കുര്യാക്കോസ്..._1644509859_494.jpg
Events

ഭിന്നശേഷിക്കുട്ടിയായ എല്‍ദോ കുര്യാക്കോസ് അഭിനയിച്ച എല്‍ദോ എന്ന ഹ്രസ്വ ചിത്രം റിലീസായി


കഴക്കൂട്ടം: കഴക്കൂട്ടം, ചന്തവിള, കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടിയായ എല്‍ദോ കുര്യാക്കോസ് അഭിനയിച്ച എല്‍ദോ എന്ന ഹ്രസ്വ ചിത്രത്തിന്റെ റിലീസ് ചലച്ചിത്ര നിര്‍മാതാവും ഗോകുലം ഗ്രൂപ്പ് ഓഫ് ചെയര്‍മാനുമായ ഗോകുലം ഗോപാലന്‍ നിര്‍വഹിച്ചു. കൂടാതെ ഗോകുലം ഗ്രൂപ്പ് നിര്‍മിക്കുന്ന സിനിമയില്‍ എല്‍ദോ കുര്യാക്കോസിന് ഒരവസരം നല്‍കുമെന്ന് ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടന്ന ചടങ്ങില്‍ വെച്ച് ഗോകുലം ഗോപാലന്‍ പ്രഖ്യാപിച്ചു. 

ഭിന്നശേഷിക്കുട്ടികളുടെ സ്വര്‍ഗലോകമാണിതെന്നും ഭിന്നശേഷിക്കുട്ടികളില്‍ അസാധ്യമായതൊക്കെയും സാധ്യമാക്കുന്ന മഹത്തരമായ പ്രവര്‍ത്തനമാണ് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഇവിടെ നടക്കുന്നതെന്നും ഹ്രസ്വചിത്ര പ്രകാശനം നിര്‍വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ഗോകുലം ഗോപാലന് സമര്‍പ്പണമായി ആദിയുഷ സന്ധ്യ പൂത്തതിവിടേ എന്ന ഗാനം സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ ചേര്‍ന്ന് ആലപിച്ചത് കാണികളുടെ മനം കവര്‍ന്നു.

ചലച്ചിത്ര സംവിധായകന്‍ പ്രജേഷ് സെൻ്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പോള്‍ കറുകപ്പള്ളി മുഖ്യാതിഥിയായി. മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് ആമുഖ പ്രഭാഷണം നടത്തി. ഹ്രസ്വചിത്ര അഭിനേതാക്കളായ എല്‍ദോ കുര്യാക്കോസ്, ടോണി, സ്വപ്നാ പിള്ള, നിധരാധ, മായ, മുരളി കൊടുങ്ങല്ലൂര്‍, ഔസേപ്പച്ചന്‍, പരീദ്, ബാലതാരം ദേവദേവന്‍, ലക്ഷ്മി, നിര്‍മാതാവ് അലന്‍, അസോസിയേറ്റ് ഡയറക്ടര്‍ രഘു ഒറ്റപ്പാലം, സംഗീത സംവിധായകന്‍ അജി സരസ്, ഗാനരചയിതാവ് ജിബി പാലയ്ക്കല്‍ത്താഴ, ഗായിക ശരണ്യ, എഡിറ്റര്‍ ക്രിസ്റ്റി ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ മാനേജര്‍ ശ്രീജിത്ത് ജിതപ്പന്‍ എന്നിവരെ ഗോകുലന്‍ ഗോപാലന്‍ ആദരിച്ചു. 

ഹ്രസ്വ ചിത്ര സംവിധായകന്‍ ജോബി കൊടകര സ്വാഗതവും എല്‍ദോയുടെ അമ്മ സിനി കുര്യാക്കോസ് നന്ദിയും പറഞ്ഞു. 21 മിനിട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനവും നടന്നു. ഭിന്നശേഷിക്കുട്ടിയോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് വരച്ചു കാട്ടുന്ന ചിത്രത്തില്‍ എല്‍ദോ മികച്ച അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്. മിമിക്രിയിലും നൃത്തത്തിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന അതുല്യ പ്രതിഭയായ ഡൗണ്‍ സിന്‍ഡ്രം വിഭാഗത്തില്‍പ്പെട്ട എല്‍ദോ കുര്യാക്കോസ് 2019 മുതല്‍ ഡിഫറന്റ് ആര്‍ട്  സെന്ററിലെത്തുന്ന സന്ദര്‍ശകര്‍ക്കായി തന്റെ കഴിവ് പ്രദര്‍ശിപ്പിച്ചു വരികയാണ്.

ഭിന്നശേഷിക്കുട്ടിയായ എല്‍ദോ കുര്യാക്കോസ് അഭിനയിച്ച എല്‍ദോ എന്ന ഹ്രസ്വ ചിത്രം റിലീസായി

0 Comments

Leave a comment