/uploads/news/news_മന്നം_ജയന്തി_സമ്മേളനം_ജനുവരി_2ന്_റീജൻസി_..._1767274756_5.jpg
Events

മന്നം ജയന്തി സമ്മേളനം ജനുവരി 2ന് റീജൻസി ഗ്രാന്റിൽ


തിരുവനന്തപുരം: അനന്തപുരം നായർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മന്നത്തു പത്മനാഭന്റെ 149മത് ജയന്തി ദിനാഘോഷം ജനുവരി 2ന് രാവിലെ 10:30ന് മാഞ്ഞാലിക്കുളം റീജൻസി ഗ്രാന്റിൽ നടക്കും. സമ്മേളനം ടികെഎ നായർ ഐഎഎസ് ഉദ്‌ഘാടനം ചെയ്യും.
ചടങ്ങിൽ സമാജം പ്രസിഡന്റ്‌ വി കെ മോഹനൻ അധ്യക്ഷത വഹിക്കും.

സിനിമ താരം പ്രിയ മേനോൻ മന്നം ജയന്തി പ്രഭാഷണം നടത്തും. കവി സുദർശനൻ കാർത്തികപ്പറമ്പിൽ, എസ്.ഗിരീഷ് കുമാർ, പി.ദിനകരൻപിള്ള, കരകുളം ശശി തുടങ്ങിയവർ സംസാരിക്കും.

നാളെ (ജനുവരി/2/2026) രാവിലെ 10:30ന് മാഞ്ഞാലിക്കുളം റീജൻസി ഗ്രാന്റിൽ നടക്കുന്ന, മന്നത്തു പത്മനാഭന്റെ ജയന്തി ദിനാഘോഷം ടികെഎ നായർ ഐ.എ.എസ് ഉദ്‌ഘാടനം ചെയ്യും. സിനിമാ താരം പ്രിയ മേനോൻ മന്നം ജയന്തി പ്രഭാഷണം നടത്തും

0 Comments

Leave a comment