കഴക്കൂട്ടം: മര്യനാട് - പുതുക്കുറുച്ചി ബോട്ടു നിർമാണ തൊഴിലാളികളുടെ അസോസിയേഷൻ ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പ്രവീൺ പ്രവിസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ഫെലിക്സ് ലോഗോ പ്രകാശനം ചെയ്തു. പഞ്ചായത്ത് അംഗം അഡ്വ.ജോസ് നിക്കോളാസ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. പ്രദേശത്തെ മുതിർന്ന ബോട്ടു നിർമാണ തൊഴിലാളികളെ ചടങ്ങിൽ വെച്ച് ഡെപ്യൂട്ടി സ്പീക്കർ പൊന്നാട അണിയിച്ച് ആദരിച്ചു. നൂറോളം മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് ചടങ്ങിൽ അരി വിതരണം നടത്തി. അസോസിയേഷൻ ചെയർമാൻ രമേശ് സിൽവ ദാസ്, പ്രതിനിധി അനീഷ് യേശുദാസ്, മര്യനാട് ഇടവക വികാരി ഫാദർ ജെറാൽഡ്, അംഗങ്ങളായ ജ്ഞാന സെൽവം, ഹെലൻ ഫെർണാണ്ടസ്, വിഴിഞ്ഞം പനിയടിമ, ആഞ്ചലോസ് വിഴിഞ്ഞം, എസ്.തദയൂസ് തുടങ്ങിയവർ പങ്കെടുത്തു.
മര്യനാട് - പുതുക്കുറുച്ചി ബോട്ടു നിർമ്മാണ അസോസിയേഷൻ ഡെ. സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്തു





0 Comments