ചിറയിൻകീഴ്: കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ മികച്ച എൻ.എസ്.എസ് വളൻ്റിയറായി തെരഞ്ഞെടുക്കപ്പെട്ട അജിൻ പി. രമേഷ്, എസ്.പി.സി കേഡറ്റുകളായ അഭിനന്ദ്.എ, അജ്മി.എ എന്നീ വിദ്യാർഥികളെ സ്വാതന്ത്ര്യ സമര സേനാനി വി.എം.സാദിഖ് ഹാജി പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐ.എൻ.എയിലെ സിങ്കപ്പൂരിലെ ഭടനായിരുന്നു പെരുമാതുറ കുഴിവിളാകം വീട്ടിൽ വി.എം.സാദിഖ് ഹാജി.
സാദിഖ് ഹാജി സ്മാരക ട്രസ്റ്റാണ് പുരസ്കാരങ്ങൾ നൽകിയത്. രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്കാരങ്ങളും ക്യാഷ് അവാർഡും വിതരണം ചെയ്തു. വി.ശശി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. എ.ഷൈലജാ ബീഗം, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കവിതാ സന്തോഷ്, പ്രിൻസിപ്പൽ മാർജി.എസ്, ട്രസ്റ്റ് ചെയർപേഴ്സൻ ആർ.സഫീല, വാർഡ് അംഗം ആർ.മനോന്മണി, പി.ടി.എ പ്രസിഡൻ്റ് സബീന, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷരീഫ് പനയത്തറ, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐ.എൻ.എയിലെ സിങ്കപ്പൂരിലെ ഭടനായിരുന്നു പെരുമാതുറ കുഴിവിളാകം വീട്ടിൽ വി.എം.സാദിഖ് ഹാജി





0 Comments