/uploads/news/news_ലോക_ഡയബറ്റിക്_ദിനാചരണവും_ബോധവൽക്കരണ_റാലി..._1794664780_4469.jpg
Events

ലോക ഡയബറ്റിക് ദിനാചരണവും ബോധവൽക്കരണ റാലിയും


കാര്യവട്ടം: കാര്യവട്ടം ഗവൺമെന്റ് കോളേജ് എൻഎസ്എസ് യൂണിറ്റുകളുടെയും കേരള യൂണിവേഴ്സിറ്റി പോപ്പുലേഷൻ റിസർച്ച് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡയബറ്റിക് ബോധവൽക്കരണ റാലിയും സെമിനാറും സംഘടിപ്പിച്ചു. കേരള യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്നാരംഭിച്ച ബോധവൽക്കരണ റാലി കാമ്പസ് ഡയറക്ടർ ഡോ. ജോസ്കുട്ടി ഉദ്ഘാടനം ചെയ്തു. 

തുടർന്ന് കാര്യവട്ടം ഗവൺമെന്റ് കോളേജിൽ നടന്ന സെമിനാർ ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യപൂർണമായ ജീവിതം നയിക്കുന്നതിനും ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്തുന്നതിനും വ്യായാമം ദിനചര്യയുടെ ഭാഗമായി മാറേണ്ടതിന്റെ ആവശ്യം അദ്ദേഹം ഊന്നി പറഞ്ഞു. 

കോളേജ് പ്രിൻസിപ്പൽ ഡോ. ടീന എലിസബത്ത് മാത്യു അധ്യക്ഷത വഹിച്ചു. കാര്യവട്ടം വാർഡ് കൗൺസിലർ എസ്.എസ് സന്ധ്യാ റാണി, ഡോ. മുഹമ്മദ് ഷഫീഖ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഡോ. ശ്രീല.എസ്.ആർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രീതി സ്വാഗതവും പ്രോഗ്രാം ഓഫീസർ ഡോ. പ്രദീപ്കുമാർ നന്ദിയും രേഖപ്പെടുത്തി.

ആരോഗ്യപൂർണമായ ജീവിതം നയിക്കുന്നതിനും ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്തുന്നതിനും വ്യായാമം ദിനചര്യയുടെ ഭാഗമായി മാറേണ്ടതിന്റെ ആവശ്യം ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ ഊന്നിപ്പറഞ്ഞു

0 Comments

Leave a comment